യുവ താരം സണ്ണി വെയ്ൻ ആദ്യമായി നിർമ്മിക്കുന്ന മലയാള ചിത്രമാണ് പടവെട്ട്. നിവിൻ പോളി നായക വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിൽ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും ജോയിൻ ചെയ്തു കഴിഞ്ഞു. നിവിൻ പോളി ആദ്യമായാണ് മഞ്ജു വാര്യർക്കൊപ്പം അഭിനയിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അരുവി എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അദിതി ബാലൻ ആണ് നായികാ വേഷം ചെയ്യുന്നത്. മഞ്ജു വാര്യർ ഇപ്പോൾ സണ്ണി വെയ്ന് ഒപ്പം ചതുർമുഖം എന്നൊരു ഹൊറർ ചിത്രത്തിലഭിനയിച്ചു കഴിഞ്ഞതേയുള്ളൂ. സംവിധായകൻ തന്നെ രചനയും നിർവഹിച്ചിരിക്കുന്ന പടവെട്ട് എന്ന ചിത്രത്തിന് സംഗീതം പകരുന്നത് ഗോവിന്ദ് വസന്ത് ആണ്.
സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യത്തെ നിർമ്മാണ സംരംഭമായ ഈ ചിത്രം കൂടുതലും ചിത്രീകരിച്ചിരിക്കുന്നത് കണ്ണൂരാണ്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സംരംഭമായ ‘മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്’ എന്ന നാടകം സംവിധാനം ചെയ്തയാളാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ലിജു കൃഷ്ണ. ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, വിജയരാഘവന്‍ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. ദീപക് ഡി മേനോന്‍ ഛായാഗ്രഹണവും, രംഗനാഥ് രവി സൗണ്ട് ഡിസൈനിങ്ങും കൈകാര്യം ചെയ്യുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഷെഫീഖ് മുഹമ്മദ് അലിയാണ്. രാജീവ് രവി ഒരുക്കിയ തുറമുഖം കഴിഞ്ഞാൽ അടുത്തതായി ഈ വർഷം റിലീസ് ചെയ്യാൻ പോകുന്ന നിവിൻ പോളി ചിത്രമാണ് പടവെട്ട്.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
This website uses cookies.