[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

25 വർഷത്തെ സിനിമ ജീവിതത്തിൽ ഫ്‌ളക്‌സ് ബോർഡിൽ അവസരം ലഭിച്ച 7 വർഷം; നന്ദി പറഞ്ഞ് ജോജു ജോർജ്

മലയാള സിനിമയിൽ വർഷങ്ങളോളം ജൂനിയർ ആർട്ടിസ്റ്റ് ആവുകയും തന്റെ കഴിവും അധ്വാനും കൊണ്ട് ഇപ്പോൾ നായകന്മാരുടെ പട്ടികയിൽ ഇടം നേടിയ വ്യക്തിയാണ് ജോജു ജോർജ്. 1995ൽ പുറത്തിറങ്ങിയ മഴവിൽ കൂടാരം എന്ന ചിത്രത്തിലൂടെയാണ് ജോജു ജൂനിയർ ആര്ടിസ്റ്റായി മലയാള സിനിമയിലേക്ക് കടന്ന് വരുന്നത്. ജൂനിയർ ആർട്റ്റിസ്റ്റിൽ നിന്ന് ഡയലോഗുള്ള കഥാപാത്രങ്ങളിലേക്ക് താരം പിന്നീട് നടന്ന് കയറുകയായിരുന്നു. 2015 ൽ ഒരു സെക്കന്റ് ക്ലാസ് യാത്ര, ലൂക്കാ ചുപ്പി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് അദ്ദേഹം കരസ്ഥമാക്കി. ആ വർഷം തന്നെ ദുൽഖർ ചിത്രമായ ചാർലിയുടെ സഹാനിർമ്മാതാവ് കൂടിയായിരുന്നു അദ്ദേഹം. 2018 എന്ന വർഷമായിരുന്നു ജോജുവിന്റെ കരിയറിലെ ഏറ്റവും മികച്ച വർഷം എന്ന് നിസംശയം പറയാൻ സാധിക്കും. പദ്മകുമാർ സംവിധാനം ചെയ്ത ജോസഫ് എന്ന ചിത്രത്തിലൂടെ നായകനും നിർമ്മാതാവായും ജോജു വരുകയായിരുന്നു. ചിത്രം ഒരുപാട് നിരൂപ പ്രശംസയും ബോക്സ് ഓഫീസിൽ മികച്ച വിജയവും കരസ്ഥമാക്കി.

ജോസഫ്, ചോല എന്നീ ചിത്രങ്ങളിലെ പകരം വെക്കാൻ സാധിക്കാത്ത പ്രകടനത്തിന് സംസ്ഥാന സർക്കാരിന്റെ ബെസ്റ്റ് ക്യാരക്ടർ ആക്ടർ അവാർഡും നാഷണൽ അവാർഡ് സെപ്ഷ്യൽ മെൻഷനും തേടിയെത്തുകയായിരുന്നു. 2019 ൽ ജോഷി ചിത്രമായ പൊറിഞ്ചു മറിയം ജോസിൽ ഒരു മാസ്സ് ഹീറോ പരിവേഷത്തിൽ താരം നിറഞ്ഞാടുകയായിരുന്നു. 25 വർഷത്തെ സിനിമ ജീവിതത്തിൽ എല്ലാത്തരം റോളുകൾ ചെയ്ത ചുരുക്കം ചില നടന്മാരിൽ ഒരാളാണ് ജോജു. തന്റെ മുഖം ആദ്യമായി ഒരു ഫ്‌ളക്‌സ് ബോർഡിൽ വന്ന നിമിഷത്തെ കുറിച്ചു ജോജു ജോർജ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ്. വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത കിളി പോയി എന്ന ചിത്രത്തിന്റെ വലിയ ഫ്‌ളക്‌സ് ബാനറിലാണ് ജോജുവിന്റെ മുഖം ആദ്യമായി പബ്ലിസിറ്റിയിൽ ഉപയോഗിക്കുന്നത്. 7 വർഷം മുമ്പ് നടന്ന ഈ നിമിഷവും ഫ്‌ളക്‌സ് ബോർഡും ജോജു ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.