മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന പ്രശസ്ത നടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ ഒരു യുവാവിനെതിരെ പോലീസ് കേസെടുത്തുവെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ നമ്മളോട് പറയുന്നത്. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്യുന്നെന്ന മഞ്ജുവിന്റെ പരാതിയില്‍ എളമക്കര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭീഷണിപ്പെടുത്തല്‍, ഐടി ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണിപ്പോൾ കേസെടുത്തിരിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ യുവാവ് ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണങ്ങളേത്തുടര്‍ന്നാണ് നടപടിയെടുത്തിരിക്കുന്നത്. മലയാള സിനിമയിൽ ജോലി ചെയ്യുന്ന വനിതകളെ സോഷ്യൽ മീഡിയ വഴി അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന സംഭവങ്ങൾ പുതിയതല്ല.
ഒട്ടേറെ നടിമാരും വനിതാ സിനിമാ പ്രവർത്തകരും ഇതിനെതിരെ പ്രതികരിച്ച് കൊണ്ടും നിയമപരമായി നേരിട്ട് കൊണ്ടും മുന്നോട്ടു വന്നിട്ടുണ്ട്. ഏതായാലും മഞ്ജു വാര്യർ കൂടി നിയമപരമായി തന്നെ ഈ വിഷയത്തെ നേരിട്ടത് കൊണ്ട് കൂടുതൽ പേര് ഇതുപോലെ മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്ത്രീകളോട് സമൂഹമാധ്യമങ്ങളിലൂടെ മോശമായി പെരുമാറിയാൽ ആരും ചോദിക്കാൻ വരില്ല എന്ന ധൈര്യമാണ് പലരെയും ഇത്തരത്തിലുള്ള പ്രവൃത്തികളിലേക്കെത്തിക്കുന്നതു. അതിനുള്ള ശ്കതമായ മറുപടിയാണ് ഇപ്പോൾ വന്നിരിക്കുന്ന നിയമനടപടികൾ. മഞ്ജു വാര്യർ നായികയായി ഇനി രണ്ടു ചിത്രങ്ങളാണ് ഉടൻ റിലീസ് ചെയ്യാൻ പോകുന്നത്. അതിലൊന്ന് പ്രജേഷ് സെൻ- ജയസൂര്യ ടീമിന്റെ മേരി ആവാസ് സുനോ ആണെങ്കിൽ, മറ്റൊന്ന് സന്തോഷ് ശിവനൊരുക്കിയ സയൻസ് ഫിക്ഷൻ- കോമഡി ചിത്രമായ ജാക്ക് ആൻഡ് ജിൽ ആണ്. മേരി ആവാസ് സുനോ മെയ് പതിമൂന്നിനും, ജാക്ക് ആൻഡ് ജിൽ മെയ് ഇരുപതിനുമാണ് റിലീസ് ചെയ്യാൻ പോകുന്നത്.
ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.