മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ആന്റണി സോണി സെബാസ്റ്റ്യൻ ആദ്യമായി സംവിധാനം ചെയ്‌ത ചിത്രമായിരുന്നു ‘സൈറാ ബാനു’. ബിപിൻ ചന്ദ്രനും ആർ. ജെ ഷാനും ചേർന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരുന്നത്. മഞ്ജു വാര്യരുടെ തിരിച്ചു വരവിന് ശേഷം ചെയ്ത മികച്ച ചിത്രങ്ങളിൽ ഒന്ന് തന്നെയായിരുന്നു ഇത്. സൈറാ ബാനു എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരുന്നത്. എന്റെ സൂര്യപുത്രിക്ക് എന്ന ഫാസിൽ ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിച്ചതയായ അമലയും മലയാളത്തിൽ വലിയൊരു തിരിച്ചു വരവ് നടത്തിയ ചിത്രമാണിത്. കഴിഞ്ഞ വർഷം മാർച്ചിൽ പുറത്തിറങ്ങിയ ഈ ചിത്രം മികച്ച പ്രതികരണം നേടുകയും ബോക്സ് ഓഫീസിൽ വിജയവും കരസ്ഥമാക്കിയിരുന്നു. ഇറോസ് ഇന്റർനാഷണലിന്റെ ബാനറിലായിരുന്നു ചിത്രം പ്രദർശനത്തിനെത്തിയിരുന്നത്. കുടുംബ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ഈ കൂട്ടുകെട്ടിൽ വീണ്ടും ഒരു ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആന്റണി സോണി സെബാസ്റ്റ്യൻ എന്ന സംവിധായകന്റെ രണ്ടാമത്തെ ചിത്രവും മഞ്ജു വാര്യരെ നായികയാക്കി മറ്റൊരു ഫാമിലി എന്റർട്ടയിനറായിരിക്കും എന്നാണ് അറിയാൻ സാധിച്ചത്. സൈറാ ബാനുവിന്റെ അണിയറ പ്രവർത്തകർ തന്നെയായിക്കും ഈ ചിത്രത്തിലുമെന്ന് സൂചനയുണ്ട്. സൈറ ബാനുവിന് വേണ്ടി സംഗീതം ഒരുക്കിയിരുന്നത് മെജോ ജോസഫ് ആയിരുന്നു, ഛായാഗ്രഹണം നിർവഹിച്ചിരുന്നത് അബ്ദുൽ റഹിമും ലിജു പ്രഭാകരും ചേർന്നായിരുന്നു. മഞ്ജു വാര്യരുടെ റിലീസിനായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ‘ഒടിയൻ’. പ്രഭാ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലൂസിഫർ’ എന്ന ചിത്രത്തിലാണ് താരം ഇനി നായികയായി പ്രത്യക്ഷപ്പെടുന്നത്. ഒടിയന് ശേഷം വീണ്ടും ഒരു മോഹൻലാൽ ചിത്രത്തിൽ തന്നെയാണ് മഞ്ജു വാര്യർ നായികയായിയെത്തുന്നത്. ലൂസിഫറിന് ശേഷം സൈറ ബാനു ടീമിന്റെ ചിത്രത്തിൽ ഭാഗമാവും.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.