മഞ്ജു വാര്യർ, അനുശ്രീ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് പ്രതി പൂവൻ കോഴി. ത്രില്ലർ ജോണറിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിൽ സംവിധായകൻ റോഷൻ ആൻഡ്രൂസ് പ്രധാനപ്പെട്ട ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ റിലീസിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ആദ്യമായാണ് അനുശ്രീയും- മഞ്ജു വാര്യരും ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നത്. പ്രതി പൂവൻ കോഴി എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഇപ്പോൾ ഇരുവരുടെ എല്ലാ അഭിമുഖങ്ങളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്.
അനുശ്രീ തന്റെ ഏറ്റവും വലിയ ആഗ്രഹം ഒൺലുക്കേഴ്‌സ് മീഡിയ നടത്തിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയപ്പോൾ മഞ്ജു വാര്യരുടെ രസകരമായ കമന്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. താൻ കടുത്ത സൂര്യ ആരാധികയാണെന്ന് എല്ലാ അഭിമുഖത്തിൽ അനുശ്രീ പറയുന്ന വാചകമാണ്. സൂര്യയെ കാണുവാൻ ഒരുപാട് അവസരങ്ങൾ ലഭിച്ചിട്ടും ഒരു നായികയായെ സൂര്യയുടെ മുമ്പിൽ പ്രത്യക്ഷപ്പെടുകയും പരിചയപ്പെടുകയും ചെയ്യുള്ളു എന്ന ആഗ്രഹമുള്ള വ്യക്തിയാണ് താനെന്ന് അനുശ്രീ വ്യക്തമാക്കി. സൂര്യയുടെ കൂടെ അഭിനയിക്കുക എന്ന സ്വപ്നമായി നടക്കുന്ന അനുശ്രീയുടെ ആഗ്രഹം എത്രയും പെട്ടന്ന് നടക്കട്ടെ എന്ന് നടി മഞ്ജു വാര്യർ അഭിമുഖത്തിന്റെ ഒടുക്കം ആശംസിക്കുകയുണ്ടായി. അനുശ്രീ സൂര്യയുടെയൊപ്പം എങ്ങനെയെങ്കിലും അഭിനയിക്കുക എന്നത് ഇപ്പോൾ തന്റെയും കൂടെ വലിയ ആഗ്രഹമായി മാറിയിരിക്കുകയാണെന്ന് മഞ്ജു വാര്യർ പറഞ്ഞിരിക്കുകയാണ്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.