തല അജിത് ആരാധകർക്കുള്ള പുതുവർഷ സമ്മാനമായാണ് തുനിവ് എന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്ത് വന്നത്. വമ്പൻ പ്രേക്ഷക പ്രതികരണം നേടിയ ഈ ട്രെയ്‌ലർ ആരാധകർക്ക് സമ്മാനിച്ചത് വലിയ പ്രതീക്ഷകൾ കൂടിയാണ്. നെഗറ്റീവ് കഥാപാത്രമായാണ് തല അജിത് എത്തുന്നതെന്നതാണ് അതിൽ ഏറ്റവും കൂടുതൽ പ്രതീക്ഷ പകരുന്ന ഘടകം. തന്റെ സ്റ്റൈൽ, ലുക്ക്, ഡയലോഗ് ഡെലിവറി, സ്ക്രീൻ പ്രെസൻസ് എന്നിവ കൊണ്ട് അജിത് വലിയ കയ്യടി നേടിയ ഈ ട്രൈലറിന്റെ മറ്റൊരു ഹൈലൈറ്റ്, മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരായിരുന്നു. ഒരു ഹെയ്‌സ്റ്റ് ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ അജിത്തിന്റെ കൊള്ള സംഘത്തിലെ പ്രധാനിയായാണ് മഞ്ജു വാര്യർ അഭിനയിച്ചിരിക്കുന്നത്. കണ്മണി എന്നാണ് മഞ്ജു വാര്യർ ഇതിൽ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രത്തിന്റെ പേര്. സ്റ്റൈലിഷ് ലുക്കിൽ മഞ്ജു വാര്യർ എത്തിയിരിക്കുന്ന ഈ ചിത്രത്തിൽ അവരുടെ ആക്ഷൻ രംഗങ്ങളും ഉണ്ടെന്ന് ട്രൈലെർ കാണിച്ചു തരുന്നുണ്ട്.
അതിൽ തന്നെ ഒരു മെഷീൻ ഗൺ ഉപയോഗിച്ച് ഫയർ ചെയ്യുന്ന മഞ്ജു വാര്യർ കഥാപാത്രത്തിനെ ഷോട്ട് ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. നേരത്തെ ഇതിനു സമാനമായ ഷോട്ടുകൾ നമ്മൾ കണ്ടത് ലോകേഷ് കനകരാജ് ഒരുക്കിയ കൈതി, വിക്രം എന്നീ ചിത്രങ്ങളിലും, പ്രശാന്ത് നീൽ ഒരുക്കിയ കെ ജി എഫ് 2 എന്ന ചിത്രത്തിലുമാണ്. ആ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കൈയടി നേടിയ മാസ്സ് രംഗങ്ങളായിരുന്നു അവ. കൈതിയിൽ കാർത്തിയും, വിക്രത്തിൽ ഉലകനായകൻ കമൽ ഹാസനും, കെ ജി എഫ് രണ്ടാം ഭാഗത്തിൽ റോക്കിങ് സ്റ്റാർ യാഷും മെഷീൻ ഗൺ ഫയറിങ്ങിലൂടെ ആരാധകരെ ആവേശം കൊള്ളിച്ച പോലെ, തുനിവിൽ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും ആരാധകരെ ത്രസിപ്പിക്കുമെന്നാണ് ട്രൈലെർ സൂചിപ്പിക്കുന്നത്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.