2007 ഇൽ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി അൻവർ റഷീദ് ഒരുക്കിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 2007 വിഷ്ണു റിലീസ് ആയെത്തിയ ഈ ചിത്രം ബോക്സ് ഓഫിസ് കളക്ഷനിലും ജനപ്രീതിയിലും മറ്റു ചിത്രങ്ങളേക്കാൾ ഒരുപാട് മുന്നിലെത്തി വിഷു വിന്നറായി മാറിയിരുന്നു. ബെന്നി പി നായരമ്പലം രചിച്ച ഈ ചിത്രം നിർമ്മിച്ചത് മണിയൻപിള്ള രാജുവാണ്. മോഹൻലാലിനൊപ്പം ഭാവന, ജഗതി, സിദ്ദിഖ്, മണിക്കുട്ടൻ, ഇന്ദ്രജിത്, രാജൻ പി ദേവ്, കലാഭവൻ മണി, വിനായകൻ, സായി കുമാർ, ബിജു കുട്ടൻ എന്നിങ്ങനെ വലിയ ഒരു താരനിരയാണ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. മോഹൻലാൽ അവതരിപ്പിച്ച തല എന്ന് ഇരട്ട പേരുള്ള വാസ്കോ എന്ന കഥാപാത്രം ഇപ്പോഴും പ്രേക്ഷകർക്കിടയിൽ പോപ്പുലറാണ്, ഇതിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന തരത്തിലുള്ള ചില വാർത്തകൾ അതിനിടക്ക് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ അതിനെക്കുറിച്ചു മനസ്സ് തുറക്കുകയാണ് നിർമ്മാതാവും നടനുമായ മണിയൻപിള്ള രാജു. ഛോട്ടാ മുംബൈക്ക് രണ്ടാം ഭാഗത്തിന്റെ ആവശ്യമില്ലെന്നാണ് അദ്ദേഹം പറയുന്നത്. ജാങ്കോ സ്‌പേസ് എന്ന ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹമിത് പറയുന്നത്. ആ ചിത്രത്തിന്റെ രണ്ടാം ഭാഗം ചെയ്യാൻ താത്പര്യമില്ലെന്നും, ആ ചിത്രം അവിടെ അവസാനിച്ചെന്നുമായിരുന്നു മണിയന്‍പിള്ള രാജു പറഞ്ഞത്. ഒരിക്കൽ സിനിമക്ക് പഠിക്കുന്ന ചില യുവാക്കള്‍ കഥ പറയാന്‍ വന്നിരുന്നുവെന്നും, ഛോട്ടാ മുംബൈയുടെ രണ്ടാം ഭാഗത്തിന്റെ കഥയാണ് പറയാൻ പോകുന്നതെന്ന് അവർ പറഞ്ഞതോടെ, തനിക്കു കേൾക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞ് താനവരെ പറഞ്ഞു വിടുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. മോഹൻലാൽ നായകനായ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ, ഹെലോ മൈ ഡിയർ റോങ്ങ് നമ്പർ എന്നിവ നിർമ്മിച്ചതും മണിയൻ പിള്ള രാജുവാണ്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്‍…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.