മമ്മൂട്ടി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മാമാങ്കം. ചരിത്ര കഥ പറയുന്ന ചിത്രത്തിൽ മമ്മൂട്ടി പഴശ്ശിരാജയ്ക്ക് ശേഷം എത്തുന്നു എന്നത് കൊണ്ട് തന്നെ ആരാധകർ വലിയ പ്രതീക്ഷയിലാണ്. 50 കോടിയോളം മുതൽ മുടക്കിൽ ഒരുക്കുന്ന ചിത്രം മലയാളത്തിൽ നിലവിൽ ഒരുങ്ങുന്ന ഏറ്റവും വാലിറ്റിയാ ചിത്രങ്ങളിൽ ഒന്ന് തന്നെ എന്ന് വിശേഷിപ്പിക്കാം. സജീവ് പിള്ളയാണ് ചിത്രത്തിന്റെ സംവിധാനം.
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ആരംഭിച്ചു. കൊച്ചിയിലാണ് ചിത്രത്തിന്റെ രണ്ടാം ഘട്ട ഷൂട്ട്. പതിനാറാം നൂറ്റാണ്ടിൽ തിരുനവായയിൽ നടന്നിരുന്ന മാമാങ്ക ഉത്സവത്തിന്റെ കഥ പറയുന്നത് കൊണ്ടു തന്നെ കഥയുടെ മൂല്യം ചോർന്ന് പോകാതെ ഇരിക്കുവാനായി വമ്പൻ സെറ്റാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ നാല് വേഷത്തിൽ മമ്മൂട്ടി എത്തുന്നു എന്നും. അതിൽ തന്നെയും കർഷകനായും സ്ത്രൈണതയാർന്ന കഥാപാത്രവുമായി എത്തുന്നു എന്ന വാർത്തകളും പുറത്ത് വന്നിരുന്നു. ചിത്രത്തിലേക്ക് ഇതാ മലയാളികളുടെ പ്രിയ താരം കൂടി എത്തിച്ചേർന്നിരിക്കുകയാണ്.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരനായി മാറിയ മണികണ്ഠൻ ആചാരിയാണ് ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം സുപ്രധാന വേഷത്തിൽ എത്തുന്നത്. മമ്മൂട്ടിയോടൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ച് മണികണ്ഠൻ ഫേസ്‌ബുക്കിൽ എത്തി. കഴിഞ്ഞ ദിവസമാണ് മണികണ്ഠൻ കൊച്ചിയിലെ ഷൂട്ടിൽ ജോയിൻ ചെയ്തത്. ബോളീവുഡ് നായികമാർ ഉൾപ്പടെയുള്ള വമ്പൻ താരങ്ങളും കൊച്ചിയിലെ ഷെഡ്യുളിൽ എത്തിയിരുന്നു. വേണു കുന്നപ്പള്ളി നിർമ്മിച്ച ഈ ബിഗ് ബജറ്റ് ചിത്രം അടുത്ത വര്ഷം ആദ്യത്തോടെ തീയേറ്ററുകളിൽ എത്തും.
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
റാം ചരൺ നായകനായ ശങ്കർ ചിത്രം 'ഗെയിം ചേഞ്ചർ' 2025 ജനുവരി 10 - ന് ആഗോള റിലീസായെത്തും. കേരളത്തിൽ…
പ്രശസ്ത സംവിധായകൻ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' റിലീസ് തീയതി പുറത്ത്. 2025…
മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി എം പദ്മകുമാർ സംവിധാനം ചെയ്ത മാമാങ്കം എന്ന ചിത്രത്തിന് ശേഷം, മമ്മൂട്ടിയുമായി വീണ്ടും ഒന്നിക്കാൻ…
ധ്യാൻ ശ്രീനിവാസന്റെ രചനയിൽ ശ്രീനിവാസൻ വേഷമിടുന്ന ഏറ്റവും പുതിയ ചിത്രമായ ആപ് കൈസേ ഹോ ഫസ്റ്റ് ലുക്ക് പുറത്ത്. ധ്യാന്…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഡിസംബർ 20 ന്…
This website uses cookies.