കമ്മട്ടിപ്പാടം എന്ന രാജീവ് രവി ചിത്രത്തിലൂടെ മലയാള സിനിമാ പ്രേമികളുടെ ഇഷ്ടനടനായി മാറിയ പ്രതിഭയാണ് മണികണ്ഠൻ ആചാരി. അതിനു ശേഷം ഒട്ടേറെ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കവർന്ന ഈ നടൻ, തമിഴ് സിനിമയിലും തന്റെ മികവ് തെളിയിച്ചു കഴിഞ്ഞു. ഇനി പുറത്തു വരാനുള്ള ഒട്ടേറെ വമ്പൻ മലയാള സിനിമകളുടെ കൂടി ഭാഗമായ മണികണ്ഠൻ ആചാരിക്കു കുറച്ചു നാൾ മുൻപാണ് ഒരു കുട്ടി ജനിച്ചത്. ഇപ്പോഴിതാ തന്റെ മകൻ പേര് എല്ലാവർക്കും മുന്നിൽ വെളിപ്പെടുത്തി കൊണ്ട് മണികണ്ഠൻ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഈ കഴിഞ്ഞ മാർച്ച് 19 നാണ് മണികണ്ഠനും ഭാര്യ അഞ്ജലിയ്ക്കും ഒരാൺകുഞ്ഞ് പിറന്നത്. ബാലനാടാ എന്ന ക്യാപ്ഷനോടെയായിരുന്നു തനിക്ക് മകൻ പിറന്ന സന്തോഷം മണികണ്ഠൻ സോഷ്യൽ മീഡിയ വഴി തന്റെ ആരാധകരെ അറിയിച്ചത്. ഇപ്പോൾ മകന് പേരിട്ട വിവരവും തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ മണികണ്ഠൻ പങ്കു വെക്കുന്നു.
മകനും ഭാര്യക്കുമൊപ്പമുള്ള ചിത്രം പങ്കു വെച്ച് കൊണ്ട് മണികണ്ഠൻ ആചാരി കുറിച്ച വാക്കുകൾ ഇപ്രകാരം, ഇന്ന് ഞങ്ങളുടെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഞങ്ങളുടെ മകന് ഈ വിശാലമായ ലോകത്തിന് കൈ കൊടുത്ത് പേരു ചൊല്ലി പരിചയപ്പെടാൻ അവന് ഞങ്ങൾ ഒരു പേരിട്ടു. ചെറിയ പേരാണങ്കിലും വലിയ അർഥമുള്ള ഒരു പേര്. ഇസൈ. ഇസൈ മണികണ്ഠൻ. തമിഴിൽ സംഗീതം എന്നാണ് ഇസൈ എന്ന പേരിന്റെ അർത്ഥം. കഴിഞ്ഞ ലോക്‌ഡോൺ സമയത്താണ് മണികണ്ഠൻ ആചാരി അഞ്ജലിയെ വിവാഹം കഴിച്ചത്. ആഘോഷങ്ങൾ ഒന്നുമില്ലാതെ ചടങ്ങു നടത്തിയ മണികണ്ഠൻ, കല്യാണത്തിന് മാറ്റിവെച്ച തുക മുഴുവൻ നൽകിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ്. രജനീകാന്ത് ചിത്രം പേട്ട, വിജയ് സേതുപതി ചിത്രം മാമനിതൻ എന്നിവയിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത ഈ നടന്റെ അടുത്ത വലിയ റിലീസ് രാജീവ് രവിയുടെ നിവിൻ പോളി ചിത്രമായ തുറമുഖം ആണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.