ചെക്ക ചിവന്ത വാനം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ വലിയ തിരിച്ചു വരവാണ് മണി രത്‌നം എന്ന മാസ്റ്റർ ഡയറക്ടർ കഴിഞ്ഞ വർഷം കാഴ്ച വെച്ചത്. അതിനു ശേഷം അദ്ദേഹത്തിന്റെ പുതിയ പ്രൊജെക്ടുകളെ പറ്റി ഒട്ടേറെ ഊഹാപോഹങ്ങൾ പുറത്തു വന്നിരുന്നു. ഇപ്പോഴും ആ വാർത്തകൾക്കു ശമനമില്ല. പുതിയതായി വന്നിരിക്കുന്ന ചില റിപ്പോർട്ടുകൾ പറയുന്നത് തന്റെ ഡ്രീം പ്രൊജക്റ്റ് ആയ പൊന്നിയിൽ സെൽവൻ പൊടി തട്ടിയെടുക്കാൻ പോവുകയാണ് അദ്ദേഹം എന്നാണ്. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം കൽക്കി കൃഷ്ണമൂർത്തി രചിച്ച അഞ്ചു ഭാഗങ്ങൾ ഉള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരം ആയിരിക്കും. വർഷങ്ങൾക്കു മുൻപ് മണി രത്‌നം ഇത് പ്ലാൻ ചെയ്തിരുന്നു എങ്കിലും ആ പ്രൊജക്റ്റ് നടക്കാതെ പോയി.
ഇപ്പോൾ കേൾക്കുന്ന റിപ്പോർട്ടുകൾ നമ്മളോട് പറയുന്നത് വമ്പൻ താര നിരയെ തന്നെയാണ് അദ്ദേഹം ഈ ചിത്രത്തിൽ അണിനിരത്താൻ പോകുന്നത് എന്നാണ്. ചിയാൻ വിക്രം, മക്കൾ സെൽവൻ വിജയ് സേതുപതി, ബോളിവുഡ് സൂപ്പർ നായിക ഐശ്വര്യ റായ് ബച്ചൻ, തമിഴ് യുവ താരം ജയം രവി, മലയാളം യുവ താരം ദുൽഖർ സൽമാൻ എന്നിവരാണ് ആ താരങ്ങൾ എന്നാണ് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദളപതി വിജയ് ഈ ചിത്രത്തിൽ നായകനാവും എന്നൊരു റിപ്പോർട്ടും നേരത്തെ പുറത്തു വന്നിരുന്നു. ഏതായാലും ഇതുവരെ ഒഫീഷ്യൽ ആയുള്ള ഒരു വാർത്തകളും മണി രത്‌നമോ അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളോ പുറത്തു വിട്ടിട്ടില്ല. ഈ വാർത്ത സത്യമായാൽ സൗത്ത് ഇന്ത്യൻ സിനിമയിലെ തന്നെ ഒരു ഇതിഹാസ ചിത്രം ആയിരിക്കും പിറവിയെടുക്കുക എന്നുറപ്പാണ്.
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
This website uses cookies.