ഇപ്പോൾ മലയാള സിനിമ ഒരു സുവർണ്ണ കാലത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് പറയുകയാണ് പ്രശസ്ത സംവിധായകനായ മണി രത്‌നം. തന്റെ പുതിയ തമിഴ് ആന്തോളജി ചിത്രമായ നവരസയുടെ പ്രമോഷന്റെ ഭാഗമായി സംസാരിക്കവെ ആണ് മണി രത്‌നം ഈ കാര്യം തുറന്നു പറഞ്ഞത്. പുതിയ മലയാള സിനിമകളിലേറെയും ഗംഭീരമാണെന്നും ഒട്ടേറെ പുതിയ സംവിധായകര്‍, കഥാകൃത്തുക്കള്‍, പുതിയ കലാകാരന്‍മാര്‍ എന്നിവർ ചേർന്നു ഇത് മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടമാക്കി മാറ്റുകയാണ് എന്നും മണി രത്‌നം പറഞ്ഞു. താനിപ്പോൾ മലയാള സിനിമയില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കുകയാണ് എന്നും മണിരത്‌നം മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിൽ പറയുന്നു. ഈയിടെ മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ നായാട്ട് എന്ന ചിത്രം കണ്ടു എന്നും ഏറെ ഇഷ്ടമായി എന്ന് മണി രത്‌നം വെളിപ്പെടുത്തുന്നു. പിന്നെ ജോജി കണ്ടപ്പോൾ അതും ഗംഭീരമായി തോന്നി എന്നും, ഈ കോവിഡ് കാലത്തെ പ്രതിസന്ധികളെയൊക്കെ മറികടന്ന് ഇത്രയ്ക്ക് മികച്ച സിനിമകള്‍ മലയാളത്തില്‍ വരുന്നു എന്നതു തന്നെ ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്നും മണി രത്‌നം പറയുന്നു.
ലോക്ക് ഡൗണില്‍ സിനിമ നിശ്ചലമായപ്പോള്‍ പ്രതിസന്ധിയിലായ തമിഴ് സിനിമയിലെ തൊഴിലാളികളെ സഹായിക്കാന്‍ മണിരത്‌നവും സംവിധായകന്‍ ജയേന്ദ്ര പഞ്ചാപകേശനും ചേര്‍ന്ന് നിര്‍മ്മിച്ച നവരസ എന്ന ആന്തോളജി നെറ്റ്ഫ്‌ളിക്‌സിലൂടെ അടുത്ത മാസം റിലീസ് ചെയ്യാൻ പോവുകയാണ്. ഒമ്പതു കഥകൾ ആണ് ഈ ആന്തോളജി സിനിമയിൽ ഉള്ളത്. പ്രിയദർശൻ, ഗൗതം വാസുദേവ് മേനോൻ, കെ.എം.സര്‍ജുന്‍, ബിജോയ് നമ്പ്യാര്‍, കാര്‍ത്തിക് സുബ്ബരാജ്, അരവിന്ദ് സ്വാമി എന്നിവരാണ് ഇതിലെ പ്രധാനികൾ. നവരസയിലൂടെ സിനിമാ പ്രവര്‍ത്തകര്‍ക്ക് 50 കോടി രൂപ സമാഹരിച്ച് നല്‍കാനാണു ശ്രമം. സൂര്യ, വിജയ് സേതുപതി, പാർവതി, പ്രകാശ് രാജ്, രേവതി, അശോക് സെൽവൻ, നെടുമുടി വേണു, പ്രയാഗ മാർട്ടിൻ തുടങ്ങി ഒരു വലിയ താരനിരയാണ് ഈ ചിത്രത്തിൽ ഉള്ളത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.