മാസ്റ്റർ ഡയറക്ടർ മണി രത്‌നം ഒരുക്കിയ തന്റെ സ്വപ്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. രണ്ടു ഭാഗങ്ങളായി ഒരുക്കിയ ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ആദ്യ ഭാഗം ഈ വരുന്ന സെപ്റ്റംബർ മുപ്പതിന് റിലീസ് ചെയ്യാൻ പോവുകയാണ്. ഇപ്പോഴിതാ ഇതിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസിനെ കുറിച്ചും മനസ്സ് തുറക്കുകയാണ് മണി രത്‌നം. രണ്ടു ഭാഗങ്ങളും ഒരുമിച്ചാണ് ഷൂട്ട് ചെയ്തതെന്നും ഇപ്പോൾ രണ്ടാം ഭാഗത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുകയാണെന്നും അദ്ദേഹം പറയുന്നു. ആദ്യ ഭാഗം റിലീസ് ചെയ്ത് ആറ് മുതൽ ഒൻപത് മാസം കഴിയുമ്പോഴായിരിക്കും രണ്ടാം ഭാഗം റിലീസ് ചെയ്യുകയെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം 2023 സമ്മർ റിലീസായാണ് പൊന്നിയിൻ സെൽവൻ പാർട്ട് 2 എത്തിക്കാൻ പ്ലാൻ ചെയ്യുന്നത്. ചെന്നൈയിൽ വെച്ച് നടന്ന പത്ര സമ്മേളനത്തിലാണ് ഈ കാര്യങ്ങൾ മണി രത്‌നം വെളിപ്പെടുത്തിയത്.
ചോള സാമ്രാജ്യത്തിന്റെ രാജാവായ ആദിത്യ കരികാലനായി ചിയാൻ വിക്രം അഭിനയിക്കുന്ന ഈ ചിത്രത്തിൽ, കാർത്തി, ഐശ്വര്യ റായ്, ജയം രവി, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയറാം, ലാൽ, ബാബു ആന്റണി, റിയാസ് ഖാന്‍, റഹ്മാന്‍, ശരത് കുമാർ, പാർത്ഥിപൻ, പ്രഭു, കിഷോർ, വിക്രം പ്രഭു, ശോഭിത, നിഴൽകൾ രവി, അർജുൻ ചിദംബരം, റഹ്മാൻ, മോഹൻ റാം എന്നിവരും വേഷമിട്ടിരിക്കുന്നു. തമിഴിന് പുറമെ മലയാളം, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം കൽക്കി കൃഷ്ണമൂർത്തി എഴുതിയ, പൊന്നിയിൻ സെൽവനെന്ന അഞ്ചു ഭാഗങ്ങളുള്ള ബ്രഹ്മാണ്ഡ നോവലിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. സംവിധായകൻ മണി ര്തനത്തോടൊപ്പം ചേർന്ന് ഇളങ്കോ കുമാരവേൽ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസ്, മണി രത്‌നത്തിന്റെ മദ്രാസ് ടാകീസ് എന്നീ ബാനറുകളാണ്. സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന് ദൃശ്യങ്ങളൊരുക്കിയത് രവി വർമ്മൻ, എഡിറ്റ് ചെയ്തത് ശ്രീകർ പ്രസാദ് എന്നിവരാണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.