മലയാളത്തിലെ മുൻനിര നായികാ താരങ്ങളിൽ ഒരാളാണിന്ന് മംമ്‌ത മോഹൻദാസ്. ആസിഫ് അലിയുടെ നായികയായി മംമ്ത അഭിനയിച്ച മഹേഷും മാരുതിയും എന്ന ചിത്രം ഇപ്പോൾ റിലീസിന് ഒരുങ്ങുകയാണ്. മണിയൻ പിള്ള രാജു നിർമ്മിച്ച ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് സേതുവാണ്. ഇപ്പോഴിതാ, ഈ ചിത്രത്തിന്‍റെ പ്രമോഷന്‍ അഭിമുഖത്തിനിടെ മംമ്‌ത നടത്തിയ ഒരു വെളിപ്പെടുത്തലാണ് വലിയ ശ്രദ്ധ നേടുന്നത്. സൂപ്പര്‍താരം രജനികാന്തിന്‍റെ ചിത്രത്തില്‍ അഭിനയിച്ചപ്പോൾ നേരിട്ട ഒരനുഭവമാണ് മംമ്‌ത വെളിപ്പെടുത്തുന്നത്. 2007 ല്‍ ഒരുങ്ങിയ ഒരു രജനികാന്ത് ചിത്രത്തിൽ, താൻ അഭിനയിച്ചിരുന്നുവെന്നും, ഡേറ്റ് ഇല്ലാഞ്ഞിട്ട്, അത് വളരെയധികം അഡ്ജസ്റ്റ് ചെയ്താണ് ആ ചിത്രത്തിൽ വേഷമിട്ടതെന്നും മംമ്‌ത പറയുന്നു. എന്നിട്ടു പോലും ആ ചിത്രം റിലീസ് ചെയ്തപ്പോൾ താൻ അഭിനയിച്ച രംഗങ്ങൾ അതിൽ നിന്ന് വെട്ടിമാറ്റി എന്നാണ് മംമ്‌ത പറയുന്നത്.
ആ ചിത്രത്തില്‍ താൻ ഉണ്ടെങ്കില്‍ അഭിനയിക്കില്ലെന്ന് ഒരു പ്രമുഖ നടി നിലപാട് എടുത്തതോടെയാണ് തന്റെ രംഗങ്ങൾ മുറിച്ചു മാറ്റിയതെന്നും മംമ്‌ത പറഞ്ഞു. രജനികാന്ത് ചിത്രത്തിലെ ഒരു ഗാന രംഗത്തിനാണ് തന്നെ അന്ന് വിളിച്ചതെന്നും, സിനിമക്കുള്ളിൽ സിനിമ നടക്കുന്ന തരത്തിലുള്ള ഒരു രംഗമായിരുന്നു അതെന്നും മംമ്‌ത പറയുന്നു. അഞ്ചു ദിവസത്തോളം ഏറെ നേരം സെറ്റിൽ കാത്തിരുന്നാണ് ആ സീനുകൾ താൻ ചെയ്തതെന്നും മംമ്‌ത വിശദീകരിച്ചു. ലീഡ് ഹീറോയിനായ മറ്റൊരു നടിയെ വച്ച് ഒരു ഗാനരംഗം അതിൽ ഉണ്ടായിരുന്നു എന്നും, പക്ഷെ താൻ അഭിനയിച്ചാൽ അവര്‍ വരില്ലെന്ന് പറഞ്ഞത് കൊണ്ടാണ് പ്രശ്നങ്ങൾ ഉണ്ടായതെന്നും മംമ്‌ത വെളിപ്പെടുത്തി. രജിനി സാറിനോടുള്ള ബഹുമാനം കൊണ്ടാണ് താൻ പോയതെന്നും അത് കൊണ്ടാണ് നിശബ്ദയായി ഇരുന്നതെന്നും മംമ്‌ത പറയുന്നു. ഇന്നത്തെ ഹീറോയിനാണെങ്കിൽ അതിനെതിരെ ശബ്ദിച്ചേനെ എന്നും അവർ കൂട്ടിച്ചേർത്തു. മംമ്‌ത പറയുന്നത് കുസേലൻ എന്ന ചിത്രത്തെ കുറിച്ചാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഇന്ത്യ ഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിലാണ് മംമ്‌ത ഇത് തുറന്നു പറഞ്ഞത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.