[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ബാലയ്യക്കൊപ്പം ഗ്ലാമറസായി ചുവട് വെച്ച് ഹണി റോസ്; വീരസിംഹ റെഡ്‌ഡിയിലെ ഗാനം കാണാം

നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ ഗോപിചന്ദ് മലിനേനി ഒരുക്കിയ വീരസിംഹ റെഡ്ഢി ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടിയത്. ബാലയ്യയുടെ കരിയറിലെ രണ്ടാമത്തെ നൂറ് കോടി ഗ്രോസ് നേടുന്ന ചിത്രമാണ് വീരസിംഹ റെഡ്ഢി. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു സൂപ്പർഹിറ്റ് ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. ഈ ചിത്രത്തിലെ ഒരു നായികാ കഥാപാത്രത്തിന് ജീവൻ പകർന്ന മലയാളി നായികാ താരം ഹണി റോസിന്റെ നൃത്തമാണ് ഇതിന്റെ ഹൈലൈറ്റ്. ഏറെ മനോഹരിയായി, ഗ്ലാമറസ് ലുക്കിൽ ബാലയ്യക്കൊപ്പം ചുവടു വെക്കുന്ന ഹണി റോസിനെയാണ് നമ്മുക്ക് ഈ ഗാനത്തിൽ കാണാൻ സാധിക്കുന്നത്. മാ ബാവാ മനോഭാവലു എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന് വരികൾ രചിച്ചത് രാമ ജോഗയ്യ ശാസ്ത്രിയാണ്. ചന്ദ്രിക രവിയും ഗ്ലാമറസ് വേഷത്തിൽ നൃത്തം ചെയ്യുന്ന ഈ ഗാനം ആലപിച്ചത് സാഹിതി ചഗാന്റി, സത്യ യാമിനി, രേണു കുമാർ എന്നിവർ ചേർന്നാണ്.

എസ് തമൻ സംഗീത സംവിധാനം നിർവഹിച്ച ഇതിലെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റുകളാണ്. തെലുങ്കിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ച വീരസിംഹ റെഡ്ഡിയിലെ പ്രകടനത്തിന് ഹണി റോസ് വലിയ കയ്യടിയാണ് നേടിയത്. അത്കൊണ്ട് തന്നെ ബാലയ്യ നായകനാവുന്ന പുതിയ ചിത്രത്തിലും ഹണി റോസ് പ്രധാന വേഷം ചെയ്യുന്നുണ്ട് എന്നാണ് സൂചന. ഋഷി പഞ്ചാബി ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് നവീൻ നൂലിയും ഇതിന് സംഘട്ടനം ഒരുക്കിയത് വെങ്കട്, റാം- ലക്ഷ്മൺ എന്നിവരുമാണ്. ബാലയ്യയുടെ കിടിലൻ സംഘട്ടനവും പഞ്ച് ഡയലോഗുകളും ഈ ചിത്രത്തിന്റെ ഹൈലൈറ്റുകളാണ്. ശ്രുതി ഹാസനും നിർണ്ണായക വേഷം ചെയ്ത ഈ ചിത്രത്തിൽ ദുനിയ വിജയ്, വരലക്ഷ്മി ശരത്കുമാർ, ചന്ദ്രിക രവി, ഹണി റോസ്, ലാൽ എന്നിവരും വേഷമിട്ടിട്ടുണ്ട്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.