രണ്ടു ദിവസം മുൻപാണ് മലയാള സിനിമാ പ്രേമികൾ കാത്തിരിക്കുന്ന സൗദി വെള്ളക്ക എന്ന ചിത്രത്തിന്റെ ആദ്യ ടീസർ റിലീസായത്. കഴിഞ്ഞ വർഷം പുറത്ത് വന്നു വലിയ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ഓപ്പറേഷൻ ജാവ എന്ന ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച, തരുൺ മൂർത്തിയൊരുക്കിയ പുതിയ ചിത്രമാണ് സൗദി വെള്ളക്ക. വരുന്ന മെയ് ഇരുപതിന് റിലീസാവാൻ പോകുന്ന ഈ ചിത്രത്തിന്റെ ഈ ടീസറിന് വലിയ പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്. ചിരിയുണർത്തുന്ന ഒരു കോടതി കഥയുമായാണ് ഈ ചിത്രമെത്തുന്നതെന്ന സൂചനയാണ് ഈ ടീസർ നമ്മുക്ക് തരുന്നത്. ഇപ്പോഴിതാ ഈ ടീസറിന് അഭിനന്ദനം നൽകിയിരിക്കുന്നത് മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയാണ്. ടീസർ കണ്ട അദ്ദേഹം നന്നായിട്ടുണ്ട് എന്ന് വാട്സാപ്പിലൂടെയാണ് അറിയിച്ചത്. അതുപോലെ ഈ ചിത്രത്തിൽ ജഡ്ജിയായി അഭിനയിച്ചിരിക്കുന്ന കലാകാരൻ, പണ്ട് മമ്മൂട്ടിയോടൊപ്പം ബാലതാരമായി അഭിനയിച്ച ആളാണ് എന്നത് അവർ പറഞ്ഞപ്പോൾ, ആളെ തനിക്കു മനസ്സിലായെന്നും മമ്മൂട്ടി മറുപടി കൊടുത്തിട്ടുണ്ട്.
1988 ഇൽ മമ്മൂട്ടിയെ നായകനാക്കി ഷിബു ചക്രവർത്തി രചിച്ചു, ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത മനു അങ്കിൾ എന്ന ചിത്രത്തിൽ ലോതർ അഥവാ ഡാനി എന്ന കഥാപാത്രമായി അഭിനയിച്ച, കുര്യൻ ചാക്കോ ആണ് സൗദി വെള്ളക്കയിലെ ജഡ്ജി. ലോതർ അഥവാ ഡാനി എന്ന, മനു അങ്കിളിലെ കുര്യന്റെ കഥാപാത്രം അന്ന് പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റായിരുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങള്‍ക്കുശേഷം ഉർവശി തീയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിച്ച സൗദി വെള്ളക്കയിൽ ലുക്ക് മാന്‍ അവറാന്‍, ദേവീ വര്‍മ്മ, സിദ്ധാര്‍ഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കര്‍ ഗോകുലന്‍, റിയ സെയ്‌റ, ധന്യ, അനന്യ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
This website uses cookies.