മലയാള സിനിമയുടെ വെള്ളിത്തിരയിൽ വിസ്മയം തീർത്തിട്ടുള്ള മഹാനടി കെ പി എ സി ലളിത നമ്മളെ വിട്ടു പിരിഞ്ഞു. നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയൻപതിലേറെ ചിത്രങ്ങളിൽ ആണ് അഭിനയിച്ചു കയ്യടി നേടിയത്. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലുവട്ടവും ലഭിച്ച ലളിത ചേച്ചി ദീർഘകാലമായി സുഖമില്ലാതെ കിടപ്പിലായിരുന്നു. കേരള സംഗീത നാടക അക്കാദമിയുടെ ചെയർപഴ്സനായിരുന്നു ചേച്ചി. യശശ്ശരീരനായ പ്രശസ്ത സംവിധായകൻ ഭരതനാണ് ലളിത ചേച്ചിയുടെ ഭർത്താവ്. സിദ്ധാർഥ്, ശ്രീക്കുട്ടി എന്നീ രണ്ടു മക്കൾ ആണ് ലളിത ചേച്ചിക്ക് ഉള്ളത്. അതിൽ സിദ്ധാർഥ് മലയാളത്തിലെ മികച്ച നടനും സംവിധായകനും ആണ്. ഇപ്പോഴിതാ ലളിത ചേച്ചിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് നടൻ മമ്മൂട്ടി കുറിച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ്.
“വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു, വിട്ടു പോകാത്ത ഓർമ്മകളോടെ ആദരപൂർവ്വം”, എന്നാണ് മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചത്. ഇന്ന് രാവിലെ തന്നെ ചേച്ചിയുടെ ഭൗതിക ശരീരം കാണാൻ മമ്മൂട്ടി എത്തുകയും ചെയ്തിരുന്നു. കോട്ടയം കുഞ്ഞച്ചൻ, അമരം, കനൽ കാറ്റ്, മതിലുകൾ, കിഴക്കൻ പത്രോസ്, ദി കിംഗ്, ഹിറ്റ്‌ലർ, ക്രോണിക് ബാച്‌ലർ, മായാവി, അണ്ണൻ തമ്പി, പ്രമാണി, ബെസ്റ്റ് ആക്ടർ, ഇനി റിലീസ് ചെയ്യാൻ പോകുന്ന അമൽ നീരദ് ചിത്രം ഭീഷ്മ പർവ്വം എന്നിവയിലൊക്കെ മമ്മൂട്ടി- കെ പി എ സി ലളിത ടീം ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ അമരത്തിലെ പ്രകടനത്തിന് ആണ് ലളിത ചേച്ചിക്ക് ആദ്യത്തെ ദേശീയ അവാർഡ് ലഭിച്ചത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.