ഈ കഴിഞ്ഞ ക്രിസ്മസ് ദിനത്തിലാണ് സൂപ്പർ സ്റ്റാർ രജനികാന്തിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. വലിയ രീതിയിലുള്ള രക്ത സമ്മർദത്തെ തുടർന്നും കടുത്ത ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്നുമാണ് അദ്ദേഹത്തെ അവിടെ അഡ്മിറ്റ് ചെയ്തത്. ശിവ ഒരുക്കുന്ന അണ്ണാത്തെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനു ആയാണ് രജനികാന്ത് ഹൈദരാബാദിൽ എത്തിച്ചേർന്നത്. എന്നാൽ ഷൂട്ടിംഗ് സെറ്റിൽ ജോലി ചെയ്തിരുന്ന കുറച്ചു പേർക്ക് കോവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് ഷൂട്ടിംഗ് നിർത്തി വെക്കുകയായിരുന്നു. തുടർന്ന് രജനികാന്തിനും കോവിഡ് ടെസ്റ്റ് നടത്തിയെങ്കിലും അദ്ദേഹത്തിന് നെഗറ്റീവ് ആണ് കാണിച്ചത്. ഏതായാലും കുറച്ചു ദിവസങ്ങളായി ഹോസ്പിറ്റലിൽ തുടരുകയായിരുന്നു അദ്ദേഹം സുഖം പ്രാപിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിൽ ഇന്ന് അദ്ദേഹത്തെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. അദ്ദേഹം ഹോസ്പിറ്റലിൽ ആയിരുന്നപ്പോൾ ഒരുപാട് പേര് സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും അദ്ദേഹത്തിന് വേഗം സുഖം പ്രാപിക്കാൻ ഉള്ള ആശംസകൾ നേർന്നിരുന്നു. അതിൽ സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നതിൽ ഏറ്റവും ശ്രദ്ധ നേടിയത് മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി നൽകിയ ആശംസയാണ്.
മണി രത്‌നം ഒരുക്കിയ ദളപതി എന്ന ചിത്രത്തിൽ ആണ് ഇരുവരും ഒരുമിച്ചഭിനയിച്ചതു. ഏകദേശം ഇരുപതു വർഷം മുൻപ് പുറത്തു വന്ന ആ ചിത്രത്തിന് ശേഷം ഇരുവരും ഒരുമിച്ചു പിന്നീട് സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല എങ്കിലും സിനിമയ്ക്കു പുറത്തു വലിയ സൗഹൃദമാണ് കാത്തു സൂക്ഷിക്കുന്നത്. അടുത്ത സുഹൃത്തുക്കളായ സൂര്യ, ദേവ എന്നീ കഥാപാത്രങ്ങളായാണ് ഇരുവരും ദളപതിയിൽ പ്രത്യക്ഷപ്പെട്ടത്. തന്റെ ദളപതിയാണ് സൂര്യ എന്നാണ് ദേവ എന്ന മമ്മൂട്ടി കഥാപാത്രം ആ ചിത്രത്തിൽ പറയുന്നത്. ഏതായാലും സൂര്യക്ക് ആശംസകൾ നേരുന്നു എന്ന് ദേവ എന്ന പേര് വെച്ച് പറഞ്ഞു കൊണ്ടാണ് മമ്മൂട്ടി സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടതു. ഇപ്പോൾ രക്ത സമ്മർദം നിയന്ത്രണത്തിലുള്ള രജനികാന്തിനോട് ഒരാഴ്ച പൂർണ്ണമായും വിശ്രമിക്കാനും യാതൊരു വിധ ശാരീരിക, മാനസിക സമ്മർദങ്ങളും എടുക്കരുത് എന്നുമാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. അതുപോലെ അദ്ദേഹത്തിന്റെ ഇന്നത്തെ ആരോഗ്യ നിലയുടെ അടിസ്ഥാനത്തിൽ, കോവിഡ് ബാധിക്കാൻ സാധ്യതയുള്ള എല്ലാ സാഹചര്യവും ഒഴിവാക്കാനും അദ്ദേഹത്തോട് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
This website uses cookies.