മലയാളി പ്രേക്ഷകരുടെ പ്രീയപ്പെട്ട താരം മണികണ്ഠൻ ആചാരി ഇന്ന് വിവാഹിതനായി. തന്റെ വിവാഹത്തിന് മാറ്റി വെച്ച പണം മുഴുവൻ മുഖ്യമന്ത്രിയുടെ കോവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതിന് ശേഷം വളരെ ലളിതമായ ഒരു ചടങ്ങിലാണ് അദ്ദേഹം വിവാഹിതനായത്. തൃപ്പുണിത്തുറ സ്വദേശി അഞ്ജലിയാണ് മണികണ്ഠന്റെ വധു. അടുത്ത ബന്ധുക്കളുടെ മാത്രം സാന്നിധ്യത്തിൽ തൃപ്പുണിത്തുറ ക്ഷേത്രത്തില്‍ വെച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് മണികണ്ഠന്റെ ഫോണിലേക്കു അപ്രതീക്ഷിതമായി ഒരു വീഡിയോ കോൾ എത്തിയത്. സാക്ഷാൽ മമ്മൂട്ടി ആയിരുന്നു മറുവശത്ത്. മാധ്യമ അഭിമുഖത്തിൽ നിന്നിടവേളയെടുത്തു മണികണ്ഠനും ഭാര്യയും മമ്മൂട്ടിയോട് സംസാരിച്ചു.
ഇരുവർക്കും വിവാഹ മംഗളാശംസകൾ നേർന്ന മമ്മൂട്ടി കല്യാണ ചടങ്ങിനെ കുറിച്ചും ചോദിച്ചറിഞ്ഞു. സ്ക്രീനിൽ മാത്രം കണ്ടിട്ടുള്ള മെഗാ താരത്തിന്റെ വീഡിയോ കോൾ കണ്ടു നവവധു അഞ്ജലി എന്തു പറയണം എന്ന അങ്കലാപ്പിലായിരുന്നു. ആഘോഷങ്ങൾ എല്ലാ പ്രശ്നങ്ങളും കഴിഞ്ഞിട്ടാകാം എന്നു പറഞ്ഞ മമ്മൂട്ടി, കഴിഞ്ഞ ദിവസം മണികണ്ഠൻ അയച്ച മെസ്സേജ് രാവിലെ കാണാൻ വൈകി എന്നും അതുകൊണ്ടാണ് കോൾ ചെയ്യാൻ വൈകിയത് എന്നും പറഞ്ഞു. എന്തെങ്കിലും മമ്മൂട്ടിയോട് സംസാരിക്കാൻ മണികണ്ഠൻ ആവശ്യപ്പെട്ടപ്പോൾ അഞ്ജലിയിൽ കണ്ട പേടിയും വെപ്രാളവുമാണ് വീഡിയോയിൽ കാണാമായിരിന്നു. മമ്മൂട്ടിയോടൊപ്പം ദി ഗ്രെയ്റ്റ് ഫാദർ, മാമാങ്കം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മണികണ്ഠൻ അരങ്ങേറ്റം കുറിച്ചത് ദുൽഖർ സൽമാൻ നായകനായ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെയാണ്. അതിലെ പ്രകടനത്തിനു മികച്ച സ്വഭാവ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും ഈ കലാകാരൻ നേടിയെടുത്തു. രണ്ട് തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള മണികണ്ഠൻ ഈ അടുത്തിടെയാണ് പുതിയ ഒരു വീട് വെച്ചത്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.