[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നിവിൻ പോളിക്കു നന്ദി പറഞ്ഞു ക്രിക്കറ്റ് ദൈവം; സുരക്ഷിതനായും ആരോഗ്യത്തോടെയിരിക്കാൻ ഉപദ്ദേശിച്ചു സച്ചിൻ

ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലോക ക്രിക്കറ്റിലെ എക്കാലത്തേയും ഏറ്റവും മികച്ച ബാറ്റ്സ്മാൻ എന്ന വിശേഷണമുള്ള മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ തന്റെ ജന്മദിനം ആഘോഷിച്ചത്. ഇന്ത്യൻ ക്രിക്കറ്റിന്റെ ദൈവം എന്ന് ആരാധകരും നിരൂപകരും ക്രിക്കറ്റ് പ്രേമികളും വിശേഷിപ്പിക്കുന്ന സച്ചിൻ, ഇത്തവണ കൊറോണ വൈറസ് മൂലമുള്ള ദുരിതങ്ങൾ രാജ്യം നേരിടുന്നത് കൊണ്ട് തന്റെ ജന്മദിനം ആഘോഷിക്കുന്നില്ല എന്നറിയിച്ചിരുന്നു. പക്ഷെ സോഷ്യൽ മീഡിയയിലൂടെ സച്ചിൻറെ ജന്മദിനം ആരാധകർ ഒരിക്കൽ കൂടി ആഘോഷിച്ചു. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് താരങ്ങളും ക്രിക്കറ്റ് പ്രേമികളും ഇന്ത്യൻ കായിക പ്രേമികളുമെല്ലാം സച്ചിന് ജന്മദിനാശംസകൾ നേർന്നു. മലയാള സിനിമയിൽ നിന്ന് യുവ താരം നിവിൻ പോളിയും സച്ചിനൊപ്പമുള്ള തന്റെ ചിത്രം പങ്കുവെച്ച് മാസ്റ്റർ ബ്ലാസ്റ്റർക്കു പിറന്നാൾ ആശംസകൾ നേർന്നിരുന്നു. ഇപ്പോഴിതാ ആശംസകൾക്ക് നന്ദി പറഞ്ഞുകൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ.

നിവിനോട് തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെ നന്ദി പറഞ്ഞ സച്ചിൻ, സുരക്ഷിതനായും ആരോഗ്യത്തോടെയിരിക്കാനും താരത്തോട് ആവശ്യപ്പെട്ടു. ഐ എസ് എലിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ബ്രാൻഡ് അംബാസഡർ ആയപ്പോഴാണ് നിവിൻ പോളി സച്ചിനുമായി കുറച്ചു സമയം ചെലവിട്ടത്. അപ്പോഴെടുത്ത ചിത്രമാണ് ആശംസകൾ നല്കിയതിനൊപ്പം നിവിൻ പങ്കുവെച്ചത്. താൻ എക്കാലവും സച്ചിന്റെ ആരാധകൻ ആണെന്നും ഒരു തലമുറയെ തന്നെ പ്രചോദിപ്പിച്ച ഇതിഹാസമാണ് സച്ചിൻ എന്ന് പറഞ്ഞുകൊണ്ടുമാണ് നിവിൻ പോളി ഇന്ത്യക്കാരുടെ ക്രിക്കറ്റ് ദൈവത്തിനു തന്റെ ആശംസകൾ നേർന്നത്. രാജ്യം ഭാരത രത്‌നം നൽകി ആദരിച്ച ഒരേയൊരു കായിക താരമാണ് സച്ചിൻ ടെണ്ടുൽക്കർ

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.