[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആദ്യ ദിനം 23 ലക്ഷം കളക്ഷനുമായി വല്യേട്ടൻ റീ റീലിസ്

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ വല്യേട്ടൻ എന്ന ചിത്രത്തിന്റെ റീ റിലീസ് നവംബർ ഇരുപത്തിയൊൻപതിനാണ് ഉണ്ടായത്. വമ്പൻ പ്രമോഷനോടെ 24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത ഈ ചിത്രത്തിന് ആദ്യ കണക്കുകൾ പ്രകാരം 23 ലക്ഷം രൂപയാണ് ചിത്രം നേടിയ ആദ്യ ദിന കേരള ഗ്രോസ്.

മലയാളത്തിൽ റീ റിലീസ് ചെയ്ത ചിത്രങ്ങൾ നേടിയ ആദ്യ ദിന കേരള ഗ്രോസ് കളക്ഷൻ ലിസ്റ്റിൽ നാലാം സ്ഥാനത്താണ് വല്യേട്ടൻ ഇടം പിടിച്ചത്. മോഹൻലാൽ നായകനായ സ്ഫടികം, മണിച്ചിത്രത്താഴ്, ദേവദൂതൻ എന്നിവയാണ് റീ റിലീസ് ചിത്രങ്ങളുടെ ആദ്യ ദിന കേരളാ ഗ്രോസ് ലിസ്റ്റിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഇടം പിടിച്ചത്. ആഗോള തല ആദ്യ ദിന ഗ്രോസ് കളക്ഷൻ ലിസ്റ്റിലും ഈ ചിത്രങ്ങളാണ് മുന്നിൽ.

1 കോടി 20 ലക്ഷം രൂപയാണ് സ്ഫടികം റീ റിലീസ് ആദ്യ ദിനം നേടിയ ആഗോള ഗ്രോസ്. ദേവദൂതൻ 50 ലക്ഷത്തിനു മുകളിൽ ആദ്യ ദിനം ആഗോള ഗ്രോസ് ആയി നേടിയപ്പോൾ മണിച്ചിത്രത്താഴ് ആദ്യ ദിനം കേരളത്തിൽ നിന്ന് മാത്രമായി 50 ലക്ഷത്തിനു മുകളിലാണ് നേടിയത്.

മമ്മൂട്ടി നായകനായ പാലേരി മാണിക്യം, പൃഥ്വിരാജ് നായകനായ അൻവർ എന്നീ ചിത്രങ്ങളും അടുത്തിടെ റീ റിലീസ് ചെയ്തെങ്കിലും ബോക്സ് ഓഫീസിൽ ചലനം ഉണ്ടാക്കിയില്ല.

കേരളത്തിലെ 120 ഓളം സ്‌ക്രീനുകളിലാണ് വല്യേട്ടൻ റീ റിലീസ് ചെയ്തത്. 4k അറ്റ്‌മോസ് മികവോടെയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. 2000 ത്തിൽ റിലീസ് ചെയ്ത് തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ ഈ ഷാജി കൈലാസ് മാസ് ചിത്രം രചിച്ചത് രഞ്ജിത് ആണ്. അമ്പലക്കര ഫിലിംസ് ആണ് ചിത്രം നിർമ്മിച്ചത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

7 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.