[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകൾ ഒരു ഗാനത്തിൽ അതും ഹിപ്പ് ഹോപ്പ്; ‘അറിയാല്ലോ’ ശ്രദ്ധ നേടുന്നു.

എ-ഗാൻ, അനോണിമസ്, ശിവ് പോൾ എന്നിവർ ചേർന്നൊരുക്കിയ ഇൻഡിപെൻഡന്റ് സോളോ മ്യൂസിക്ക് ‘അറിയാല്ലോ’ പ്രേക്ഷകശ്രദ്ധ നേടുന്നു. ‘സോണി മ്യൂസിക്ക് സൗത്ത്’ എന്ന യു ട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ഗാനം സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. എ-ഗാനും അനോണിമസും ചേർന്ന് വരികൾ എഴുതി ആലപിച്ച ​ഗാനം നിർമ്മിച്ചത് ശിവ് പോളാണ്. ​ഗാനത്തിന് സംഗീതം പകർന്നത് ശിവ് പോൾ, എ-ഗാൻ, അനോണിമസ് എന്നിവർ ചേർന്നാണ്. മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നീ ഭാഷകൾ ഒരു ഹിപ്പ് ഹോപ്പ് ഗാനത്തിൽ ഉൾപ്പെടുത്തിയെന്നിരിക്കുന്നതും ‘അറിയാല്ലോ’യുടെ പ്രത്യേകതയാണ്.

തമിഴ് റാപ്പറായ എ-ഗാൻ തമിഴ് ഹിപ്പ് ഹോപ്പ് ഗാനങ്ങളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എ-ഗാന്റെ ആദ്യ മലയാളം റാപ്പാണ് ‘അറിയാല്ലോ’. തമിഴ് ഗാനരചയിതാവും സംഗീത നിർമ്മാതാവുമായ ശിവ് പോൾ ഒരുപിടി ഗാനങ്ങൾക്ക് സംഗീതം പകർന്നിട്ടുണ്ട്. വേൾഡ് ക്ലാസ് ഇം​ഗ്ലീഷ് മ്യൂസിക്കും മലയാളം മ്യൂസിക്കും മിക്സ് ചെയ്താണ് അനോണിമസ് ഹിപ്പ് ഹോപ്പ് ​ഗാനങ്ങൾ രചിക്കുന്നത്. ഇവർ മൂന്നു പേരും ചേർന്നൊരുക്കിയ ‘അറിയാല്ലോ’ ഇപ്പോൾ ഇൻസ്റ്റ​ഗ്രാം റീൽസിലും ട്രെൻഡിങ്ങിലാണ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

7 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.