മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത ചിത്രം അങ്കിൾ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രൈലർ ഇന്ന് വൈകീട്ട് 7ന് പുറത്തിറങ്ങും. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രൈലർ പുറത്തു വരുന്നത്. ഷട്ടർ എന്ന തന്റെ ആദ്യചിത്രത്തിലൂടെ തന്നെ മലയാള സിനിമയ്ക്ക് പുതിയ സിനിമാനുഭവം വരച്ചുകാട്ടിയ സംവിധായകനും എഴുത്തുകാരനുമായ ജോയ് മാത്യു രചന നിർവഹിക്കുന്ന ചിത്രമാണ് അങ്കിൾ. ഷട്ടറിന് ശേഷം ജോയി മാത്യു രചന നിർവ്വഹിക്കുന്ന ചിത്രം ആയതിനാൽ തന്നെ ഒട്ടേറെ ആരാധക പ്രതീക്ഷയുള്ള ഒരു ചിത്രം കൂടിയാണ് അങ്കിൾ. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുകളും എല്ലാം തന്നെ ആരാധക പ്രതീക്ഷ വളരെയധികം വർദ്ധിപ്പിച്ചിരിക്കുകയാണ്. ഒപ്പം ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധനേടുകയുമുണ്ടായി.
ചിത്രത്തിൽ പ്രതിഫലം വാങ്ങാതെയാണ് മമ്മൂട്ടി അഭിനയിച്ചത് എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ചിത്രത്തിലെ കഥാപാത്രവും കഥയും അദ്ദേഹത്തെ അത്രമേൽ സ്വാധീനിച്ചു എന്നാണ് വരുന്ന വാർത്തകൾ. ഒരു സാമൂഹിക പ്രതിബദ്ധതയുള്ള കഥയാണ് ചിത്രത്തിലൂടെ ചർച്ച ചെയ്യുന്നത്. സുഹൃത്തിന്റെ മകളോടൊപ്പമുള്ള യാത്രയാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. യാത്രയും അവർ തമ്മിലുള്ള സൗഹൃദവും ചർച്ചയാക്കുന്ന ചിത്രത്തിൽ, പ്രതിനായക കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത് എന്ന ഒരു വാർത്ത മുൻപ് പ്രചരിച്ചിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ കാർത്തിക മുരളീധരൻ, ജോയ് മാത്യു, കെ. പി. എ. സി ലളിത, സുരേഷ് കൃഷ്ണ, കൈലാഷ്, മുത്തുമണി തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സജി സെബാസ്റ്റ്യൻ, സരിത, ജോയ് മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.