മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ടർബോ നാളെ പ്രേക്ഷകരുടെ മുന്നിലെത്തും. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രവും റിലീസും ആയാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. സൂപ്പർ ഹിറ്റ് രചയിതാവും സംവിധായകനുമായ മിഥുൻ മാനുവൽ തോമസ് രചിച്ച ഈ മാസ്സ് ആക്ഷൻ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വൈശാഖ് ആണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം 60 കോടിക്ക് മുകളിൽ ചെലവഴിച്ചാണ് ഒരുക്കിയിരിക്കുന്നത്.ടർബോ ജോസ് എന്ന് പേരുള്ള കഥാപാതമായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. കേരളത്തിലെ നാനൂറോളം സ്‌ക്രീനുകളിൽ റിലീസ് ചെയ്യുന്ന ഈ ചിത്രം ആകെ മൊത്തം അന്താരാഷ്ട്ര മാർക്കറ്റിൽ 700 ഇൽ കൂടുതൽ ലൊക്കേഷനുകളിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവുമാണ്. ജർമ്മനി, ഓസ്ട്രേലിയ, ബ്രിട്ടൻ എന്നിവിടങ്ങളിലെ ഏറ്റവും വലിയ മലയാള സിനിമാ റിലീസ് കൂടിയാണ് ടർബോ. ഇത് കൂടാതെ കൊറിയ, ജപ്പാൻ എന്നിവിടങ്ങളിലും ഈ ചിത്രം പ്രദർശിപ്പിക്കും.
പോക്കിരി രാജ, മധുര രാജ എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖ് – മമ്മൂട്ടി ടീം ഒന്നിച്ച ഈ ചിത്രത്തിൽ കന്നഡ സൂപ്പർ താരം രാജ് ബി ഷെട്ടി, മലയാള യുവതാരം ശബരീഷ് വർമ്മ, പ്രശസ്ത തെലുങ്ക് നടൻ സുനിൽ, നിരഞ്ജന അനൂപ്, അഞ്ജന ജയപ്രകാശ്, ദിലീഷ് പോത്തൻ, സിദ്ദിഖ്, ബിന്ദു പണിക്കർ എന്നിവരും വേഷമിട്ടിരിക്കുന്നു. വിഷ്ണു ശർമ്മ കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ക്രിസ്റ്റോ സേവ്യർ, എഡിറ്റ് ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദ്, ആക്ഷൻ രംഗങ്ങൾ ഒരുക്കിയത് ഫീനിക്സ് പ്രഭു എന്നിവരാണ്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.