മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ റിലീസായ ടർബോക്ക് കേരളത്തിൽ ഗംഭീര ഓപ്പണിങ്. ആദ്യ ദിനം 6 കോടിക്ക് മുകളിലാണ് ഈ ചിത്രം നേടിയ കേരളാ ഗ്രോസ് എന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. അമൽ നീരദ് ഒരുക്കിയ ഭീഷ്മ പർവ്വത്തിന് ശേഷം 6 കോടിയോളം ഓപ്പണിങ് ഡേ ഗ്രോസ് കേരളത്തിൽ നിന്ന് നേടുന്ന മമ്മൂട്ടി ചിത്രമാണ് വൈശാഖ് സംവിധാനം ചെയ്ത ടർബോ. ആദ്യ ദിനം ഈ ചിത്രം കേരളത്തിൽ കളിച്ച ഷോകളിൽ 1675 എണ്ണം ട്രാക്ക് ചെയ്തപ്പോൾ ഇതിന് ലഭിച്ച ട്രാക്ക്ഡ് ഗ്രോസ് 5 കോടി 30 ലക്ഷമാണ്. 2024 ഇൽ ഒരു മലയാള സിനിമ നേടുന്ന ഏറ്റവും വലിയ ആദ്യ ദിന കേരളാ ഗ്രോസ് ആണ് ടർബോ സ്വന്തമാക്കിയത്. മോഹൻലാൽ നായകനായ മലയ്‌ക്കോട്ടൈ വാലിബൻ ആദ്യ ദിനം കേരളത്തിൽ നിന്ന് നേടിയ 5 കോടി 85 ലക്ഷത്തിന്റെ റെക്കോർഡ് ആണ് ടർബോ മറികടന്നത്. ഈ വർഷത്തെ ഇതുവരെയുള്ള ഏറ്റവും വലിയ ആഗോള ഓപ്പണിങ് ഡേ ഗ്രോസ് നേടുന്ന മലയാള ചിത്രവും ടർബോ ആയിരിക്കുമെന്ന് ഇതിനോടകം ഉറപ്പായി കഴിഞ്ഞു.
ആഗോള തലത്തിൽ 700 ഓളം ലൊക്കേഷനിൽ റിലീസ് ചെയ്ത ഈ ചിത്രം ഗൾഫ്, ഓസ്ട്രേലിയ, യു കെ എന്നിവിടങ്ങളിൽ മികച്ച ഓപ്പണിങ് ആണ് നേടുന്നത്. ഗൾഫിൽ മാത്രം ആയിരത്തിലധികം ഷോസ് ടർബോ ആദ്യ ദിനം കളിച്ചു എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ ലഭിക്കുന്നത്. ആദ്യ ദിനം കേരളത്തിൽ 70 ശതമാനത്തിന് മുകളിലാണ് ഈ ചിത്രം നേടിയ ഒക്കുപൻസി. മിഥുൻ മാനുവൽ തോമസ് രചിച്ച ഈ ആക്ഷൻ കോമഡി ചിത്രം നിർമ്മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ്. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണ് ടർബോ
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്"…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ 4 K പതിപ്പിന്റെ പ്രിവ്യൂ ഷോ ചെന്നൈയിൽ നടന്നു. ക്യൂബ്സ്…
പാന് ഇന്ത്യന് ബ്ലോക്ക് ബസ്റ്ററായ മാര്ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന് നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ റിലീസ് തിയതി പുറത്തു വിട്ടു.…
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയെ ആവേശം കൊണ്ട്…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
This website uses cookies.