മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത ‘പേരന്പ് ‘ 47-ാമത് റോട്ടര്ഡാം ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്നു. 27നാണ് ചിത്രം പ്രദര്ശിപ്പിക്കുന്നത്. ഈ മാസം 24 മുതല് ഫെബ്രുവരി നാല് വരെയാണ് മേള നടത്തുന്നത്. മമ്മൂട്ടി ടാക്സി ഡ്രൈവറുടെ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ സമുദ്രക്കനി, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, അഞ്ജലി അമീര്, അഞ്ജലി എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് യുവന് ശങ്കര്രാജയാണ്.
ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും തമിഴിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘പേരൻപ്’. ദളപതി, അഴകന്, കണ്ടുകൊണ്ടേന് കണ്ടുകൊണ്ടേന്, ആനന്ദം എന്നീ ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകരുടെ മനം കവർന്ന മമ്മൂട്ടി ഒരിക്കൽ കൂടി തമിഴകത്തിന്റെ പ്രിയതാരമാകാൻ ഒരുങ്ങുകയാണ്.പേരന്പില് മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം അദ്ദേഹമല്ലാതെ മറ്റാരെങ്കിലും ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കാന് കഴിയുമായിരുന്നില്ലെന്ന് നിര്മാതാവും എഴുത്തുകാരനുമായ ധനഞ്ജയൻ പറയുകയുണ്ടായി.
അച്ഛനും മകളും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് പേരൻപ്. മമ്മൂട്ടിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ഈ സിനിമയിലേതെന്ന് സംവിധായകനും ഉറപ്പ് നൽകുകയുണ്ടായി. സുരാജ് വെഞ്ഞാറമ്മൂട് തമിഴിലേക്ക് അരങ്ങേറുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ദേശീയ പുരസ്കാര നേട്ടത്തിന് ശേഷം സുരാജ് ഗൗരവമുള്ള മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് സൂചന.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.