[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

“നിങ്ങൾ പ്രതിയാകണമെന്ന് ആഗ്രഹിച്ച ഒരു ഗൂഢാലോചന ഇതിന് പിന്നിൽ നടന്നിട്ടുണ്ടാകാം”; ചർച്ചകൾക്ക് വഴിയൊരുക്കി ‘ഇര’ ട്രെയിലർ

ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സൈജു എസ് സംവിധാനം ചെയ്യുന്ന ഇര ട്രെയിലർ പുറത്തിറിങ്ങി. ചെയ്യാത്തകുറ്റത്തിന് പൊലീസ് കുറ്റവാളിയാക്കിയ ഒരു യുവാവ് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ‘ഇര’. ആക്​ഷൻ ത്രില്ലറായി അണിയിച്ചൊരുക്കുന്ന സിനിമയുടെ ഓരോ സീനുകളും ആരാധകരെ കോരിത്തരിപ്പിക്കുന്ന രീതിയിലാണെന്നാണ് ട്രെയിലർ തെളിയിക്കുന്നത്.

“നിങ്ങൾ പ്രതിയാകണമെന്ന് ആഗ്രഹിക്കുന്ന ഒരു ഗൂഢാലോചന നടന്നിട്ടുണ്ട്,ഒരേ ടവറിന്റെ കീഴിൽ വന്നാൽ പ്രതിയാകുമോ?” എന്നീ ഡയലോഗുകൾ ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. കോളിളക്കം സൃഷ്ടിച്ച വലിയ സംഭവവികാസങ്ങളുമായി സാമ്യമുള്ള രീതിയിലാണ് ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. അതേസമയം ഈ സാമ്യത്തെക്കുറിച്ച് വ്യക്തമാക്കി മുൻപ് സംവിധായകൻ തന്നെ രംഗത്ത് വന്നിരുന്നു. “ആ വാര്‍ത്ത ഞങ്ങളും കേട്ടു. പക്ഷേ പ്രതികരിച്ചില്ല. അതെല്ലാം സിനിമകളുടെ ബിസിനസ് പോയിന്റായി കരുതുകയാണ് ഞാന്‍. എന്താണ് വസ്തുതയെന്ന് സിനിമ കണ്ട് തിരിച്ചറിയട്ടെ” എന്നായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.

പുലിമുരുകന്റെ സംവിധായകന്‍ വൈശാഖും ഉദയകൃഷ്ണയും നിർമിക്കുന്ന ആദ്യ ചിത്രമാണ് ‘ഇര’. നവീൻ ജോൺ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നിരഞ്ജന നീരജ,എം മിയ, മറീന, അലൻസിയർ, ശങ്കർ രാമകൃഷ്ണൻ, കൈലാസ്‌ തുടങ്ങിയ താരങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് ഗോപി സുന്ദറാണ്.

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

3 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

3 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.