[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പ്രണവിന് ആശംസകളുമായി ദുൽക്കറും മമ്മൂട്ടിയും മഞ്ജു വാര്യരും പൃഥ്‌വിരാജും ..!

പ്രണവ് നായകനായി എത്തുന്ന ആദ്യ ചിത്രമായ ആദി നാളെ മുതൽ കേരളത്തിലെ ഇരുനൂറോളം കേന്ദ്രങ്ങളിൽ പ്രദർശനത്തിന് എത്തുകയാണ്. ആദിയുടെ റിലീസിന് മുന്നോടിയായി പ്രണവ് മോഹൻലാലിന് ആശംസകളുമായി എത്തിയിരിക്കുകയാണ് മലയാള സിനിമാ ലോകം. ആദി എല്ലാവര്ക്കും ഒരു വിരുന്നു തന്നെ ആയിരിക്കുമെന്നും, പ്രണവ് തകർക്കുമെന്നും ദുൽകർ സൽമാൻ പറയുന്നു. തന്റെ ഏറ്റവും പ്രിയ സുഹൃത്തിനു ആശംസകളും ആദിക്ക് ബെസ്റ്റ് വിഷെസും നേർന്നു ദുൽകർ. തന്റെ മകനെ പോലെ താൻ കാണുന്ന തന്റെ അപ്പുവിന് എല്ലാവിധ വിജയാശംസകളുമാണ് മമ്മൂട്ടി നേർന്നത്. തങ്ങളുടെ പ്രീയപ്പെട്ട അപ്പുവിന് മലയാള സിനിമയിലേക്ക് എല്ലാവിധ സ്വാഗതങ്ങളും അരുളുകയാണ് മമ്മൂട്ടി ചെയ്തത്.

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണമുള്ള മഞ്ജു വാര്യരാണ് അപ്പുവിന് ആശംസകൾ നേർന്ന മറ്റൊരു താരം. മലയാള സിനിമയിൽ മറ്റൊരു ചരിത്രത്തിന്റെ തുടക്കമാവട്ടെ അപ്പുവിന്റെ അരങ്ങേറ്റം എന്നാണ് മഞ്ജു പറയുന്നത്. ആദിക്ക് എല്ലാവിധ ആശംസകളും മഞ്ജു നേർന്നു. ഇവരോടൊപ്പം യുവ സൂപ്പർ താരം പൃഥ്‌വിരാജ് സുകുമാരനും പ്രണവിന് ആശംസ നേർന്നു. മലയാള സിനിമയിലേക്ക് ചുവടു വെക്കുന്ന പ്രണവ് എന്ന എല്ലാവർക്കും പ്രിയങ്കരനായ ചെറുപ്പക്കാരന് എല്ലാവിധ ആശംസകളുമാണ് പൃഥ്‌വി നേർന്നത്. ഇത് കൂടാതെ അജു വർഗീസ്, ഹരീഷ് പേരാടി എന്നിവരും പ്രണവിന് ആശംസകൾ നേർന്നിട്ടുണ്ട്. തിരുവനന്തപുരം ശ്രീകുമാർ തീയേറ്ററിലെ ആദിയുടെ ആദ്യ ടിക്കറ്റ് ഏറ്റു വാങ്ങിക്കൊണ്ടാണ് അജു വർഗീസ് തന്റെ ആശംസ അറിയിച്ചത്. ഹരീഷ് പേരാടിയാവട്ടെ പ്രണവിനെ കുറിച്ച് ഒരു സ്പെഷ്യൽ ഫേസ്ബുക് പോസ്റ്റ് തന്നെ ഇട്ടിരുന്നു കഴിഞ്ഞ ദിവസം.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.