മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരാധകർ ഈ വർഷം ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ. ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായി കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റേതായി ആദ്യം പുറത്തിറങ്ങിയ പോസ്റ്റർ അന്ന് വളരെ വലിയ തരംഗമായി മാറിയിരുന്നു. കയ്യിൽ ഒരു തോക്കുമായി കാറിലെത്തിയ ഡെറിക് അബ്രഹാമിന്റെ ചിത്രം അന്ന് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. അതിനുശേഷം കഴിഞ്ഞ ദിവസം പുതുതായി എത്തിയ പോസ്റ്ററും വലിയ തരംഗം സൃഷ്ടിച്ചു. ഗൺ പോയിന്റിൽ നിൽക്കുന്ന മമ്മൂട്ടിയുടെ കലിപ്പ് ചിത്രം ഇതിനോടകം തന്നെ ചിത്രത്തിന്റെ പ്രതീക്ഷ വളരെയധികം ഉയർത്തിക്കഴിഞ്ഞു. കണ്ണുകളിൽ അഗ്നിയുമായി എത്തിയ മമ്മൂട്ടിയുടെ ലുക്ക് അദ്ദേഹത്തിന്റെ എക്കാലത്തെയും വലിയ സ്റ്റൈലിഷ് ചിത്രമായ ബിഗ് ബിയെ അനുസ്മരിപ്പിക്കുന്ന ഒന്നായി മാറി.
2007ൽ പുറത്തിറങ്ങിയ ബിഗ് ബി അന്നേ വരെ പുറത്തിറങ്ങിയ മലയാളം സ്റ്റൈലിഷ് ചിത്രങ്ങളെല്ലാം മറികടക്കുന്ന ഒന്നായിരുന്നു .ചിത്രം മലയാള സിനിമാ ചരിത്രത്തിലെ വേറിട്ടൊരു ശൈലിക്ക് തുടക്കമിടുകയും ചെയ്തിരുന്നു. ചിത്രത്തിലെ മമ്മൂട്ടിയുടെ ബിലാൽ എന്ന കഥാപാത്രം ഏറ്റവുമധികം ആരാധകരുള്ള ഒരു നായകനുമായി മാറി. ബിലാലിന്റെ കണ്ണുകളിലെ അഗ്നിയും പകയുമെല്ലാം തന്നെയാണ് പതിനൊന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും പുനരവതരിച്ചത് എന്ന് തന്നെ പറയാം. ചിത്രം പുറത്തിറങ്ങുമ്പോൾ ബിലാലിനെ പോലെതന്നെ മറ്റൊരു സ്റ്റൈലിഷ് കഥാപാത്രത്തെ ആയിരിക്കും ഡെറിക് എബ്രഹാമിലൂടെ ലഭിക്കുക എന്നാണ് ആരാധക പ്രതീക്ഷ. ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ കനിഹ, ആൻസൻ പോൾ തുടങ്ങിയവരും അഭിനയിക്കുന്നു. ഷാജി പാടൂർ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹനീഫ് അദേനിയാണ്. ഗുഡ് വിൽ എന്റർടൈന്മെന്റ് നിർമ്മിച്ച ചിത്രം ഈദ് റിലീസായി തീയറ്ററുകളിൽ എത്തും.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.