മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപത്രങ്ങളിൽ ഒന്നെന്ന വിശേഷം റിലീസിന് മുൻപേ നേടി കഴിഞ്ഞു റാം ഒരുക്കിയ പേരൻപിലെ കേന്ദ്ര കഥാപാത്രം ആയ അമുദൻ. ചിത്രത്തിന്റെ പ്രീമിയർ കണ്ട പ്രമുഖർ പലരും ചിത്രത്തെയും മമ്മൂട്ടിയെയും പുകഴ്ത്തുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ നൃത്ത സംവിധായകനായ നന്ദ പറയുന്നത് മമ്മൂട്ടിയുടെ അഭിനയം കണ്ടു അദ്ദേഹം കരഞ്ഞു പോയ ഒരു സന്ദർഭത്തെ കുറിച്ചാണ്. ഒറ്റ ടേക്കിൽ ആറു മിനിട്ടു നീണ്ടു നിന്ന ഒരു അഭിനയ മുഹർത്തമായിരുന്നു അതെന്നാണ് അദ്ദേഹം പറയുന്നത്. മകളുടെ മുന്നിൽ മമ്മൂട്ടി സാർ ഡാൻസ് കളിക്കുന്നൊരു രംഗമായിരുന്നു ചിത്രീകരിക്കേണ്ടത് എന്നും പതിനഞ്ചോളം ദിവസമാണ് ആ രംഗത്തിനായി താൻ പ്ലാൻ ചെയ്തത് എന്നും നന്ദ പറയുന്നു.
അങ്ങനെ ഒരു ദിവസം മമ്മൂട്ടി ചിത്രീകരണത്തിന് തയ്യാറായി എത്തി. ട്രോളി ആക്‌ഷനിൽ ഒറ്റഷോട്ടിലാണ് രംഗം ചിത്രീകരിക്കാൻ പോകുന്നതെന്ന് ഛായാഗ്രാഹകൻ പറഞ്ഞപ്പോൾ താൻ ആകെ ടെൻഷനിൽ ആയെങ്കിലും പിന്നീട് കണ്ടത് മമ്മൂട്ടി സാറിന്റെ ഗംഭീര പ്രകടനമാണ് എന്ന് നന്ദ ഓർത്തെടുക്കുന്നു. ആറു മിനിറ്റ് ഷോട്ട് കൃത്യമായി പൂർത്തീകരിച്ചു കഴിഞ്ഞും മമ്മൂട്ടി സാർ അഭിനയിച്ചുകൊണ്ടേ ഇരുന്നു എന്നും താൻ വെറുതെ തിരിഞ്ഞുനോക്കിയപ്പോൾ സിനിമയുടെ അസിസ്റ്റന്റ് ഡറക്ടേർസ്, മേക്കപ്പ് മാൻ തുടങ്ങി ചുറ്റുമുള്ളവരൊക്കെ പൊട്ടിക്കരയുകയായിരുന്നു എന്നും നന്ദ പറഞ്ഞു. സത്യം പറഞ്ഞാൽ ആ അഭിനയം കണ്ട് കട്ട് പറയാൻ തനിക്കു തോന്നിയില്ല എന്നും കുറച്ച് കഴിഞ്ഞപ്പോൾ മമ്മൂട്ടി സാർ തന്നെ കട്ട് പറഞ്ഞ് എഴുന്നേറ്റു വരികയാണ് ഉണ്ടായതു എന്നും അദ്ദേഹം പറയുന്നു. താൻ ഒരുപാട് ദിവസം എടുത്തു പ്ലാൻ ചെയ്ത ആ രംഗം വെറും അഞ്ചു നിമിഷം കൊണ്ടാണ് മമ്മൂട്ടി സാർ പൂർത്തിയാക്കിയത് എന്ന് നന്ദ അത്ഭുതത്തോടെ ഓർത്തെടുക്കുന്നു.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്.…
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' എന്ന റൊമാൻ്റിക്…
This website uses cookies.