മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഈ വർഷത്തെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് റോഷാക്ക്. തീയേറ്ററുകളിൽ പ്രദർശനം അവസാനിപ്പിച്ച റോഷാക്ക് ഇനി ഒടിടിയിലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്. ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറിലൂടെയാണ് ഈ ചിത്രം സ്ട്രീം ചെയ്യാൻ പോകുന്നത്. ചിത്രത്തിന്റെ സ്ട്രീമിങ് തീയതിയും അവർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വരുന്ന നവംബർ പതിനൊന്ന് മുതലാണ് റോഷാക്കിന്റെ ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നത്. ഒടിടി റിലീസിനു മുന്‍പായി ഈ ചിത്രത്തിന്‍റെ പുതിയൊരു ട്രെയ്‌ലറും ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാര്‍ പ്രേക്ഷകർക്ക് മുന്നിൽ പങ്ക് വെച്ചിട്ടുണ്ട്. ഒരു സൈക്കോളജിക്കൽ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം അതിന്റെ വ്യത്യസ്തമായ മേക്കിങ് ശൈലി കൊണ്ടാണ് ഏറെ ശ്രദ്ധ നേടിയത്. ആസിഫ് അലിയെ നായകനാക്കി കെട്ട്യോളാണെന്റെ മാലാഖ എന്ന സൂപ്പർ ഹിറ്റ് ചിത്രം സംവിധാനം ചെയ്തു കൊണ്ടരങ്ങേറ്റം കുറിച്ച നിസാം ബഷീറാണ് റോഷാക്ക് സംവിധാനം ചെയ്തിരിക്കുന്നത്. മലയാള സിനിമാ പ്രേക്ഷകർ ഇന്ന് വരെ കാണാത്ത ഒരു സിനിമാനുഭവം സമ്മാനിച്ച റോഷാക്കിൽ മമ്മൂട്ടി, ബിന്ദു പണിക്കർ എന്നിവർ തങ്ങളുടെ പ്രകടനം കൊണ്ട് വലിയ കയ്യടിയാണ് നേടിയത്.
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ഇവിടെ വിതരണം ചെയ്ത ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് മിഥുൻ മുകുന്ദൻ, ക്യാമറ ചലിപ്പിച്ചത് നിമിഷ് രവി, എഡിറ്റിംഗ് നിർവഹിച്ചത് കിരൺ ദാസ് എന്നിവരാണ്. തന്റെ മമ്മൂട്ടി കമ്പനി എന്ന സിനിമാ നിർമ്മാണ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഷറഫുദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, സഞ്ജു ശിവറാം, കോട്ടയം നസീർ, ആസിഫ് അലി എന്നിവരും അഭിനയിച്ചിട്ടുണ്ട്. അഡ്‌വെഞ്ചേർസ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ആസിഫ് അലി ചിത്രങ്ങൾ രചിച്ച സമീർ അബ്ദുൾ ആണ് റോഷാക്ക് രചിച്ചത്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.