മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന റോഷാക്ക് ആരാധകർ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ്. കെട്ട്യോളാണെന്റെ മാലാഖ എന്ന സൂപ്പർ ഹിറ്റ് ചിത്രം സംവിധാനം ചെയ്തു കൊണ്ടരങ്ങേറ്റം കുറിച്ച നിസാം ബഷീർ സംവിധാനം ചെയ്ത ഈ ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലർ ആണെന്നാണ് സൂചന. ഇതിന്റെ പോസ്റ്ററുകൾ വലിയ ശ്രദ്ധയാണ് ഇതിനോടകം നേടിയെടുത്തത്. ഇപ്പോൾ ഈ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റിനായി കാത്തിരിക്കുകയാണ് ആരാധകർ. സെപ്റ്റംബർ ഏഴിന് മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ച് ഇതിന്റെ ട്രൈലെർ ഉണ്ടാകുമെന്ന വിവരം നേരത്തെ തന്നെ പുറത്തു വിട്ടിരുന്നു. ഇതിന്റെ മേക്കിങ് വീഡിയോക്കൊപ്പമാണ് ട്രൈലെർ റിലീസ് ചെയ്യുന്ന വിവരം പുറത്തു വിട്ടത്. ഏതായാലും മമ്മൂട്ടിയെ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു കഥാപാത്രമായി കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമ പ്രേമികളും.
സമീർ അബ്ദുൾ രചന നിർവഹിച്ച ഈ ചിത്രം തന്റെ ഏറ്റവും പുതിയ നിർമ്മാണ ബാനറായ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ്. മമ്മൂട്ടിക്കൊപ്പം ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങി ഒരു വലിയ താരനിരതന്നെ അണിനിരക്കുന്ന ഈ ചിത്രത്തിൽ നടൻ ആസിഫ് അലി അതിഥി വേഷം ചെയ്യുന്നുണ്ടെന്നും സ്ഥിതീകരിക്കാത്ത വാർത്തകൾ വന്നിരുന്നു. നിമിഷ് രവി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് കിരൺ ദാസ്, സംഗീതമൊരുക്കിയത് മിഥുൻ മുകുന്ദൻ എന്നിവരാണ്. പൂജ റിലീസായാണ് റോഷാക്ക് പ്രേക്ഷകരുടെ മുന്നിലെത്തുക. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നൻ പകൽ നേരത്തു മയക്കമാണ് മമ്മൂട്ടി കമ്പനി ആദ്യമായി നിർമ്മിച്ച ചിത്രം.
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
This website uses cookies.