മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ റോഷാക്ക്, ഈ വരുന്ന പൂജ അവധി ദിനങ്ങളുടെ ഭാഗമായി സെപ്റ്റംബർ ഇരുപത്തിയൊന്പതിന് റിലീസ് ചെയ്യുമെന്നാണ് കരുതിയിരുന്നത്. അതിനു മുൻപായി ചിത്രത്തിന്റെ ട്രൈലെർ, പോസ്റ്ററുകൾ എന്നിവയെല്ലാം പുറത്ത് വിടുകയും പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുകയും ചെയ്തിരുന്നു. ഓണത്തിന് റിലീസ് ചെയ്യാനിരുന്ന റോഷാക്ക് ജോലികൾ പൂർത്തിയാവാൻ വൈകിയത് കൊണ്ടാണ് പൂജ റിലീസായി മാറിയത്. എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പറയുന്നത് ഈ ചിത്രത്തിന്റെ റിലീസ് തീയതി വീണ്ടും നീട്ടിയെന്നാണ്. പൂജ റിലീസായി എത്തുന്നതിനു പകരം, ദീപാവലിക് ഒരാഴ്ച മുൻപായി റോഷാക്ക് എത്തുമെന്നാണ് സൂചന. ഒക്ടോബർ പതിമൂന്നിനോ പതിനാലിനോ ആവും ഈ ചിത്രം പുറത്തു വരികയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്.
ചിത്രത്തിന്റെ പുതിയ റിലീസ് തീയ്യതി അധികം വൈകാതെ തന്നെ ഒഫീഷ്യലായി പ്രഖ്യാപിക്കുമെന്നും വാർത്തകൾ വരുന്നുണ്ട്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുക. ഒരു സൈക്കോളജിക്കൽ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിസാം ബഷീറാണ്. താൻ പുതുതായി ആരംഭിച്ച മമ്മൂട്ടി കമ്പനി എന്ന സിനിമാ നിർമ്മാണ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. അഡ്‌വെഞ്ചേർസ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ആസിഫ് അലി ചിത്രങ്ങൾ രചിച്ച സമീർ അബ്ദുൾ തിരക്കഥ രചിച്ച ഈ ചിത്രത്തിൽ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ എന്നിവരും അഭിനയിച്ചിട്ടുണ്ട്.റോഷാക്കിനു സംഗീതമൊരുക്കിയത് മിഥുൻ മുകുന്ദൻ, ക്യാമറ ചലിപ്പിച്ചത് നിമിഷ് രവി, എഡിറ്റിംഗ് നിർവഹിച്ചത് കിരൺ ദാസ് എന്നിവരാണ്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.