മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക്ക് പൂജ റിലീസായി ഈ വരുന്ന സെപ്റ്റംബർ ഇരുപത്തിയൊന്പതിന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. തന്റെ പുതിയ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ച ഈ ചിത്രം രചിച്ചത് സമീർ അബ്ദുള്ളും, ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യാൻ പോകുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസുമാണ്. ഇപ്പോൾ ഈ ചിത്രത്തിന്റെ കൂടുതൽ പോസ്റ്ററുകൾ പുറത്തു വന്നു തുടങ്ങി. സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്ന പോസ്റ്ററുകൾ കൂടാതെ ഫ്ലെക്സുകളായി കേരളത്തിലെ റോഡരികുകളിലും പ്രത്യക്ഷപ്പെടുന്ന പോസ്റ്ററുകളും പ്രേക്ഷകരുടെ ആകാംഷ വർധിപ്പിക്കുന്നുണ്ട്. ഏറെ നിഗൂഢതകൾ ഒളിപ്പിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ ട്രൈലെർ നമ്മുടെ മുന്നിലെത്തിയത്. അതേ ആകാംഷയും നിഗൂഢതയും ഇതിന്റെ പോസ്റ്ററുകളിലും നിലനിർത്താൻ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്.
ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് അതുപോലെ മേക്കിങ് വീഡിയോ എന്നിവ നേരത്തെ തന്നെ സോഷ്യൽ മീഡിയയുടെ കയ്യടി നേടിയെടുത്തിരുന്നു. ലൂക്ക് ആന്റണി എന്ന കഥാപാത്രമായി മമ്മൂട്ടിയെത്തുന്ന ഈ ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. കെട്ട്യോളാണെന്റെ മാലാഖ എന്ന സൂപ്പർ ഹിറ്റ് ചിത്രം സംവിധാനം ചെയ്തു കൊണ്ടായിരുന്നു ഈ ചിത്രത്തിന്റെ സംവിധായകനായ നിസാം ബഷീർ അരങ്ങേറ്റം കുറിച്ചത്. മമ്മൂട്ടിക്കൊപ്പം ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങി ഒരു വലിയ താരനിരതന്നെ അഭിനയിച്ചിട്ടുള്ള റോഷാക്കിനു കാമറ ചലിപ്പിച്ചത് നിമിഷ് രവി, എഡിറ്റിംഗ് നിർവഹിച്ചത് കിരൺ ദാസ്, സംഗീതമൊരുക്കിയത് മിഥുൻ മുകുന്ദൻ എന്നിവരാണ്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.