മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ റോഷാക്കിന്റെ സെൻസറിങ് ഇന്ന് തിരുവനന്തപുരത്ത് പൂർത്തിയായി. യു എ സർട്ടിഫിക്കറ്റ് ആണ് ഈ ചിത്രത്തിന് സെൻസർ ബോർഡിൽ നിന്നും ലഭിച്ചിരിക്കുന്നത്. രണ്ടര മണിക്കൂർ ദൈർഖ്യമുള്ള ഈ ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. ഈ വരുന്ന ഒക്ടോബർ ഏഴിന് റോഷാക് പ്രേക്ഷകരുടെ മുന്നിലെത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ നമ്മളോട് പറയുന്നത്. ചിത്രത്തിന്റെ ഈ പുതിയ റിലീസ് തീയതി ഉടനെ ഒഫീഷ്യലായി പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ആസിഫ് അലിയെ നായകനാക്കി കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രം സംവിധാനം ചെയ്ത നിസാം ബഷീർ ഒരുക്കിയ രണ്ടാമത്തെ ചിത്രമാണ് റോഷാക്ക്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുക.
താൻ പുതുതായി ആരംഭിച്ച മമ്മൂട്ടി കമ്പനി എന്ന സിനിമാ നിർമ്മാണ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് റോഷാക്ക്. അഡ്‌വെഞ്ചേർസ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ആസിഫ് അലി ചിത്രങ്ങൾ രചിച്ച സമീർ അബ്ദുൾ തിരക്കഥ രചിച്ച ഈ ചിത്രത്തിൽ ഷറഫുദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് നിമിഷ് രവി, എഡിറ്റിംഗ് നിർവഹിച്ചത് കിരൺ ദാസ്, സംഗീതമൊരുക്കിയത് മിഥുൻ മുകുന്ദൻ എന്നിവരാണ്. ലൂക് ആന്റണി എന്ന കഥാപാത്രമായി മമ്മൂട്ടിയെത്തുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ, പോസ്റ്ററുകൾ എന്നിവ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.