[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഗംഭീര ട്വിസ്റ്റുമായി കളിവഞ്ചി; രണ്ടാം ഭാഗമാവശ്യപ്പെട്ട് പ്രേക്ഷകർ; തരംഗമായി ഹൃസ്വ ചിത്രം

ഒരു മലയാള ഹൃസ്വ ചിത്രം കൂടി വലിയ പ്രേക്ഷക പിന്തുണ നേടുന്ന കാഴ്ച്ചയാണ് ഇപ്പോൾ നമ്മുക്ക് കാണാൻ സാധിക്കുന്നത്. കളിവഞ്ചി എന്ന് പേരുള്ള ഒരു ഹൃസ്വ ചിത്രമാണ് ഇപ്പോൾ വൈറലായി മാറുന്നത്. ഹൗസ് ബോട്ടിലെ ഈ രാത്രി അവൾ ഒരിക്കലും മറക്കില്ല എന്ന ടാഗ് ലൈനോടെയാണ് ഈ ഹൃസ്വ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഇന്നത്തെ സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന ചില കാര്യങ്ങൾ പശ്‌ചാത്തലമാക്കിയാണ് ഈ ഹൃസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ആഖ്യാന ശൈലിയാണ് അൻപത് മിനിറ്റോളം ദൈർഖ്യമുള്ള ഈ ഹൃസ്വ ചിത്രത്തിന്റെ ഏറ്റവും വലിയ മികവ്. ഒരു രണ്ടാം ഭാഗത്തിനും സ്കോപ് ഇട്ട് കൊണ്ട് അവസാനിച്ച ഈ ഹൃസ്വ ചിത്രത്തിന്റെ രണ്ടാം ഭാഗം വേണമെന്നാവശ്യപ്പെട്ട് കൊണ്ടും ഒട്ടേറെ പ്രേക്ഷകരാണ് മുന്നോട്ട് വരുന്നത്. പ്രേക്ഷകരെ രസിപ്പിക്കുന്നതിനൊപ്പം അവർക്കു ചിന്തിക്കാനുള്ള വകയും ഒപ്പമൊരു ഗംഭീര ട്വിസ്റ്റും ഈ ഹൃസ്വ ചിത്രത്തിന്റെ ഹൈലൈറ്റാണ്.

https://youtu.be/5hixWFB7IvQ

വിഷ്ണു വി ഗോപാൽ രചിച്ച് സംവിധാനം ചെയ്തിരിക്കുന്ന ഈ ഹൃസ്വ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നതും അദ്ദേഹമാണ്. പ്രദീപ് പിള്ളയാണ് ഈ ഹൃസ്വ ചിത്രം നിർമ്മിച്ചിരിക്കുന്നത്. കളർമീൻ മീഡിയയുടെ യൂട്യൂബ് ചാനലിലാണ് ഈ ഹൃസ്വ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഇതിനോടകം പതിനഞ്ച് ലക്ഷത്തിന് മുകളിൽ കാഴ്ചക്കാരെയാണ് ഈ ചിത്രത്തിന് ലഭിച്ചത്. നിതീഷ് സംഗീതമൊരുക്കിയ ഈ ചിത്രത്തിന്റെ പശ്‌ചാത്തല സംഗീതമൊരുക്കിയത് ഷെറി ഷാജിയാണ്. അനീഷ് അർജുനനാണ് ഇതിന് വേണ്ടി ദൃശ്യങ്ങളൊരുക്കിയത്. ഒരു സിനിമ കാണുന്ന ഫീലോടെ കണ്ട് തീർക്കാൻ സാധിക്കുന്നു എന്നത് തന്നെയാണ് കളിവഞ്ചി എന്ന ഈ ഹൃസ്വ ചിത്രത്തെ ജനപ്രിയമാക്കുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

19 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

19 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.