യുവ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സല്യൂട്ട്. നേരത്തെ തീയേറ്റർ റിലീസ് തീരുമാനിച്ചിരുന്ന ഈ ചിത്രം ഇപ്പോൾ ഒടിടി റിലീസ് ആയാണ് എത്തുക. മാർച്ച് പതിനെട്ടിന് സോണി ലൈവ് പ്ലാറ്റ്‌ഫോമിലാണ് ഈ ചിത്രം സ്ട്രീം ചെയ്യുക. ജനുവരിയിൽ തീയേറ്റർ റിലീസ് ചെയ്യാൻ ഇരുന്ന ഈ ചിത്രം കോവിഡ് തരംഗം മൂലം റിലീസ് നീട്ടുകയായിരുന്നു. പക്ഷെ മാർച്ചിൽ ചിത്രം ഒടിടി റിലീസ് ആണെന്നുള്ള പ്രഖ്യാപനമാണ് വന്നത്. ഇതിനെതിരെ നടപടി എടുത്തു കൊണ്ട് കേരളത്തിലെ തീയേറ്റർ സംഘടനകളും മുന്നോട്ടു വന്നു. ദുൽഖർ സൽമാൻ അഭിനയിച്ച ചിത്രങ്ങളും, ദുൽഖർ സൽമാൻ നിർമ്മിക്കുന്ന ചിത്രങ്ങളും ഇനി കേരളത്തിൽ പ്രദര്ശിപ്പിക്കില്ല എന്ന നിലപാടിൽ ആണ് ഇപ്പോൾ തീയേറ്റർ സംഘടനയായ ഫിയോക് ഉള്ളത്. ഇപ്പോഴിതാ സല്യൂട്ടിന് പുറമെ മമ്മൂട്ടി നായകനായ പുഴു എന്ന ചിത്രവും ഒടിടി റിലീസ് ആയി എത്തുകയാണ് എന്ന വാർത്തയാണ് വരുന്നത്.
ഡയറക്ട് ഒടിടി റിലീസിനൊരുങ്ങുന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രം കൂടിയാണ് പുഴു. സോണി ലൈവിലൂടെ തന്നെയാണ് ഈ ചിത്രം റിലീസ് ചെയ്യുക എന്നാണ് സൂചന. നവാഗതയായ രഥീന സംവിധാനം ചെയ്ത ഈ ചിത്രം, സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് നിർമ്മിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. ഉണ്ടക്ക് ശേഷം ഹര്‍ഷാദ്, വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് എന്നിവർ ചേർന്നാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്. പാർവതി തിരുവോത് നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി നിരവധി പ്രമുഖരായ താരങ്ങൾ അഭിനയിക്കുന്നുണ്ട്. ജേക്സ് ബിജോയ് സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് തേനി ഈശ്വർ ആണ്.
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്‌സ് (ഹസ്സൻ മീനു അസോസിയേറ്റ്‌സ്). 12…
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
This website uses cookies.