മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രങ്ങളിൽ ഒന്നാണ് പുഴു. മമ്മൂട്ടിയുടെ കരിയറിലെ നേരിട്ടുള്ള ഒടിടി റിലീസ് ആയി എത്താൻ പോകുന്ന ആദ്യത്തെ ചിത്രമാണ് പുഴു എന്ന പ്രത്യേകതയുമുണ്ട്. സോണി ലൈവിൽ ആണ് ഈ ചിത്രം സ്ട്രീമിങ് നടത്താൻ പോകുന്നത് എന്ന് മമ്മൂട്ടി തന്നെ ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചിരുന്നു. ആദ്യം ഏപ്രിലിൽ സ്ട്രീമിംഗ് തുടങ്ങും എന്ന് കരുതിയിരുന്ന ഈ ചിത്രം പിന്നീട് മെയ് മാസത്തേക്ക് മാറ്റി എന്ന വിവരണമാണ് വന്നത്. ഇപ്പോൾ വരുന്ന അനൗദ്യോഗിക വിവരങ്ങൾ അനുസരിച്ചു മെയ് പതിമൂന്നിന് ആവും ഈ ചിത്രം സോണി ലൈവിൽ സ്ട്രീം ചെയ്യുക എന്നാണ് സൂചന. കഴിഞ്ഞ മാസമാണ് മമ്മൂട്ടിയുടെ മകനും യുവ താരവുമായ ദുൽഖർ സൽമാന്റെ സല്യൂട്ട് എന്ന ചിത്രം സോണി ലൈവിൽ നേരിട്ട് എത്തിയത്. സല്യൂട്ട്, പുഴു എന്നീ ചിത്രങ്ങൾ ഒരുമിച്ചാണ് കൊടുത്തത് എന്നും വാർത്തകൾ വന്നിരുന്നു. സല്യൂട്ട് നിർമ്മിച്ച ദുൽകർ സൽമാൻ തന്നെയാണ് പുഴുവിന്റെ സഹനിർമ്മാതാവും.
നവാഗതയായ രഥീന ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് നിർമ്മിച്ച ഈ ചിത്രം രചിച്ചത്, ഉണ്ടക്ക് ശേഷം ഹര്‍ഷാദ്, വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് എന്നിവർ ചേർന്നാണ്. പാർവതി തിരുവോത്, നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി നിരവധി പ്രമുഖരായ താരങ്ങൾ അഭിനയിച്ചിട്ടുള്ള ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് തേനി ഈശ്വർ, സംഗീതമൊരുക്കിയത് ജേക്സ് ബിജോയ് എന്നിവരാണ്. ദീപു ജോസഫ് ആണ് ഈ ചിത്രം എഡിറ്റ് ചെയ്തത്. ഇതിന്റെ പോസ്റ്ററുകൾ, ടീസർ എന്നിവ റിലീസ് ചെയ്യുകയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.