മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നാണ് പുഴു. തന്റെ അമൽ നീരദ് ചിത്രമായ ഭീഷ്മ പർവ്വം നേടിയ വലിയ വിജയത്തിന്റെ സന്തോഷത്തിലാണ് ഇപ്പോൾ മമ്മൂട്ടി. അതുപോലെ തന്നെ എസ് എൻ സ്വാമി രചിച്ചു, കെ മധു സംവിധാനം ചെയ്ത സിബിഐ 5 ദി ബ്രെയിൻ എന്ന മമ്മൂട്ടി ചിത്രവും ഈദ് റിലീസ് ആയി എത്താൻ ഒരുങ്ങുകയാണ്. എന്നാൽ ഏപ്രിൽ റിലീസ് ആയി എത്തും എന്ന് പ്രതീക്ഷിച്ചിരുന്ന പുഴു ഇനി മെയ് മാസത്തിൽ ആണ് എത്താൻ സാധ്യത ഉള്ളു എന്ന സ്ഥിതീകരിക്കാത്ത വിവരവും വരുന്നുണ്ട്. മമ്മൂട്ടിയുടെ കടുത്ത ആരാധിക ആയ, മമ്മൂട്ടിയുള്ള സെറ്റുകളിൽ അദ്ദേഹത്തെ കാണാനായി സ്ഥിരം പോയിരുന്ന, അദ്ദേഹത്തിന് മെസേജ് അയച്ചു ശല്യപ്പെടുത്തിയിരുന്ന ഒരു ആരാധികയാണ് പുഴു എന്ന മമ്മൂട്ടി ചിത്രം ഒരുക്കിയിരിക്കുന്നത്. നവാഗതയായ രഥീന ആണ് ഈ ചിത്രം സംവിധാനം ചെയ്തത്.
സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ്, ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആദ്യത്തെ നേരിട്ടുള്ള ഒറ്റിറ്റി റിലീസ് ആണ് പുഴു. ഉണ്ടക്ക് ശേഷം ഹര്‍ഷാദ്, വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രത്തിൽ പാർവതി തിരുവോത്, നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി നിരവധി പ്രമുഖരായ താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. ജേക്സ് ബിജോയ് സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് തേനി ഈശ്വർ, എഡിറ്റ് ചെയ്തത് ദീപു ജോസഫ് എന്നിവരാണ്.
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…
മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ചിത്രീകരണം പൂർത്തിയായി. മുംബൈയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ്…
This website uses cookies.