ഇന്ത്യൻ സിനിമയിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളായ ബാഹുബലി സീരിസിന് ശേഷം എസ് എസ് രാജമൗലി ഒരുക്കിയ ആർ ആർ ആർ ഇപ്പോൾ ചരിത്ര വിജയമാണ് നേടിക്കൊണ്ടിരിക്കുന്നതു. ഈ ചിത്രത്തിന്റെ പത്തു ദിവസത്തെ കളക്ഷൻ റിപ്പോർട്ട് ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. പത്തു ദിവസം കൊണ്ട് ആർ ആർ ആർ നേടിയ ആഗോള ഗ്രോസ് 820 കോടിക്ക് മുകളിൽ ആണ്. അധികം വൈകാതെ തന്നെ ആയിരം കോടി മാർക്കിൽ ഈ ചിത്രം എത്തിച്ചേരും. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് ആമിർ ഖാൻ നായകനായ ദങ്കൽ ആണ്. രണ്ടായിരം കോടിക്ക് മുകളിൽ ആണ് ഈ ചിത്രത്തിന്റെ ആഗോള ഗ്രോസ്. 1700 കോടിക്ക് മുകളിൽ നേടിയ ബാഹുബലി 2 ആണ് രണ്ടാമത് നിൽക്കുന്നത്. ആർ ആർ ആർ അതിന്റെ ഫൈനൽ കളക്ഷൻ ആയി ഈ റേഞ്ചിൽ എത്തുമോ എന്നതാണ് ആരാധകരും ഇന്ത്യൻ സിനിമ ലോകവും ഉറ്റു നോക്കുന്നത്.
ആന്ധ്ര/ തെലുങ്കാന സംസ്ഥാനത്തു ഇപ്പോൾ തന്നെ ആർ ആർ ആർ പുതിയ ഇൻഡസ്ടറി ഹിറ്റായി മാറിക്കഴിഞ്ഞു. ആദ്യ പത്തു ദിവസം കൊണ്ട് 213 കോടിയാണ് ആർ ആർ ആർ അവിടെ നിന്ന് മാത്രം നേടിയ ഷെയർ. ബാഹുബലി 2 നെ ആണ് ആന്ധ്രയിൽ ഈ ചിത്രം മറികടന്നത്. കേരളത്തിൽ നിന്ന് ഇരുപതു കോടി ഗ്രോസ് മറികടന്ന ആർ ആർ ആർ, അമേരിക്കയിൽ നിന്ന് മാത്രം 12 മില്യൺ ഡോളർ ആണ് കളക്ഷൻ ആയി നേടിയത്. ചിത്രത്തിന്റെ ഹിന്ദി വേർഷൻ മാത്രം ഇതിനോടകം 175 കോടി മറികടന്നു കഴിഞ്ഞു. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്ത ഈ ചിത്രത്തിൽ . ജൂനിയർ എൻ ടി ആർ, റാം ചരൻ എന്നിവരാണ് നായകന്മാരായി എത്തിയിരിക്കുന്നത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.