മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഒരു ചിത്രം ബോളിവുഡിലേക്കു റീമേക് ചെയ്യാൻ ഒരുങ്ങുകയാണ് പ്രശസ്ത ബോളിവുഡ് സംവിധായകൻ നീരജ് പാണ്ഡെ. ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ചു എ കെ സാജൻ ഒരുക്കിയ പുതിയ നിയമം എന്ന മമ്മൂട്ടി ചിത്രമാണ് ഹിന്ദിയിലേക്ക് റീമേക് ചെയ്യപ്പെടാൻ പോകുന്നത്. മൂന്നു വർഷം മുൻപ് റിലീസ് ചെയ്ത ഈ ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം നായികാ വേഷത്തിൽ എത്തിയത് സൗത്ത് ഇന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ ആയ നയൻ താര ആണ്. അഡ്വക്കേറ്റ് ലൂയിസ് പോത്തൻ ആയി മമ്മൂട്ടിയും വാസുകി എന്ന കഥാപാത്രം ആയി നയൻ താരയും എത്തിയ ഈ ചിത്രം രചിച്ചത് എ കെ സാജൻ തന്നെയാണ്. ബോക്സ് ഓഫീസിൽ മോശമല്ലാത്ത വിജയം നേടാൻ ഈ ചിത്രത്തിന് സാധിച്ചിരുന്നു.
നയൻ താര അവതരിപ്പിച്ച വാസുകി എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഈ ചിത്രത്തിന്റെ ബോളിവുഡ് റീമേക്കിൽ ആരൊക്കെയാവും അഭിനയിക്കുക എന്നുള്ള വിവരങ്ങൾ ലഭ്യമല്ല. നീരജ് പാണ്ഡെ , റിലയൻസ് എന്റർടൈൻമെന്റ് എന്നിവർ ചേർന്ന് രൂപം കൊടുത്ത പാലിന് സി സ്റ്റുഡിയോസ് ആണ് ഈ ചിത്രം ഹിന്ദിയിൽ നിർമ്മിക്കുക എന്നാണ് സൂചന. എ വെനസ്‌ഡേ , സ്പെഷ്യൽ 26 , ബേബി, നാം ശബാന, ധോണി, ടോയ്ലറ്റ് ഏക് പ്രേം കഥ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ആളാണ് നീരജ് പാണ്ഡെ. മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരവും തന്റെ ആദ്യ ചിത്രമായ എ വെനസ്‌ഡേയിലൂടെ നേടിയിട്ടുള്ള ആളാണ് നീരജ് പാണ്ഡെ. ഏതായാലും റീമേക്കിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കാം.
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്.…
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
This website uses cookies.