മലയാള സിനിമയുടെ താര സൂര്യൻ ആയ മോഹൻലാൽ ഒരിക്കൽ കൂടി മലയാള സിനിമയുടെ മാർക്കറ്റ് ലോകം മുഴുവൻ എത്തിക്കുകയാണ്. തന്റെ പുതിയ ചിത്രമായ ലൂസിഫറിലൂടെ മോഹൻലാൽ തകർത്തെറിയുന്നതു വമ്പൻ തമിഴ് ചിത്രങ്ങൾ ഉൾപ്പെടെയുള്ളവയുടെ റെക്കോർഡുകൾ ആണ്. അഞ്ചു ദിവസം കൊണ്ട് അറുപതു കോടിക്ക് മുകളിൽ വേൾഡ് വൈഡ് കളക്ഷൻ നേടിയ ലൂസിഫർ മലയാളത്തിൽ ഏറ്റവും കൂടുതൽ ആഗോള കളക്ഷൻ നേടിയ ചിത്രങ്ങളുടെ ലിസ്റ്റിൽ അഞ്ചാം സ്ഥാനത്തു എത്തി കഴിഞ്ഞു. ഇപ്പോഴിതാ ആദ്യ വീക്കെൻഡ് കളക്ഷനിൽ വിദേശ കളക്ഷൻ മാത്രം നോക്കുമ്പോൾ ലൂസിഫർ തകർത്തത് തമിഴത്തിന്റെ തല അജിത്തിന്റെ വിശ്വാസം എന്ന സിനിമയുടെ ഓവർസീസ് വീക്കെൻഡ് ഗ്രോസ് ആണ്.
മൂന്നു മില്യൺ ഡോളറുകൾ ആണ് ആദ്യ വീക്കെൻഡിൽ വിശ്വാസം വിദേശ മാർക്കറ്റിൽ നിന്ന് നേടിയത് എങ്കിൽ ലൂസിഫർ നേടിയത് നാല് മില്യൺ ആണ്. സൂപ്പർ സ്റ്റാർ രജനികാന്തിന്റെ പേട്ട മാത്രം ആണ് ഈ കാര്യത്തിൽ സൗത്ത് ഇന്ത്യയിൽ നിന്ന് ലൂസിഫറിന് മുന്നിൽ ഈ വർഷം ഉള്ളത്. ആറു മില്യണ് മുകളിൽ ആണ് പേട്ട ആദ്യ വീക്കെൻഡിൽ വിദേശത്തു നിന്ന് നേടിയത്. യു എസ് എയിൽ നിന്ന് ഇപ്പോൾ തന്നെ 400K ഡോളേഴ്‌സ് നേടി കഴിഞ്ഞ ലൂസിഫർ കേരളത്തി നിന്ന് അഞ്ചു ദിവസം കൊണ്ട് നേടിയത് 27 കോടിയോളം രൂപയാണ്. വർക്കിംഗ് ഡേയിൽ പോലും ഗംഭീര തിരക്കാണ് ഈ ചിത്രത്തിന് തീയേറ്ററുകളിൽ അനുഭവപ്പെടുന്നത്. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് ആന്റണി പെരുമ്പാവൂരും ഇതിനു തിരക്കഥ രചിച്ചത് മുരളി ഗോപിയും ആണ്.
അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…
ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
This website uses cookies.