മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ശരത് സന്ദിത് സംവിധാനം ചെയ്‌ത പരോൾ ഗൾഫ് രാജ്യങ്ങളിലും ഇന്ന് റിലീസിന് എത്തിയിരിക്കുകയാണ്. എഴുപതോളം തീയറ്ററുകളിലാണ് ചിത്രം വിദേശത്ത് എത്തുന്നത്. സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും മികച്ച പ്രദർശനം നേടിയ ചിത്രം മമ്മൂട്ടി ആരാധകർ അധികമായുള്ള ഗൾഫ് രാജ്യങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കും എന്നു കരുതുന്നു. ഗൾഫ് റിലീസുകളായി മലയാള ചിത്രങ്ങൾ അധികം എത്താത്തതും ചിത്രത്തിന് മുതൽക്കൂട്ടാണ്. വിഷു ഈസ്റ്റർ റിലീസായി ഏപ്രിൽ 6 നായിരുന്നു ചിത്രം റിലീസായത്.
മമ്മൂട്ടി സഖാവ് അലക്സ് എന്ന കഥാപാത്രമായി എത്തുന്ന ചിത്രം കുടുംബ കഥപറയുന്നു. ജയിലിൽ കഴിയുന്ന സഖാവ് അലക്സിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. മമ്മൂട്ടിയുടെ ഭാര്യയായ ആനിയായി എത്തിയത് ഇനിയ ആയിരുന്നു.ഏവർക്കും പ്രിയങ്കരനായ സഖാവ് അലക്സിന്റെ ജീവിതത്തിൽ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങൾ അദ്ദേഹത്തിനെ ജയിലിൽ എത്തിക്കുന്നതാണ് പ്രധാന ഇതിവൃത്തം. വൈകാരിക രംഗങ്ങളും മികച്ച സംഭാഷണങ്ങളും ഒത്തിണങ്ങിയ മികച്ച കഥാപാത്രമാണ് പരോളിലെ സഖാവ് അലക്‌സ്. ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ലാലു അലക്സ്, സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ജയിൽ വാർഡൻ കൂടിയായിരുന്ന അജിത് പൂജപ്പുരയാണ് ജയിൽ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒട്ടേറെ മികച്ച ചിത്രങ്ങൾക്ക് ക്യാമറ കൈകാര്യം ചെയ്തിട്ടുള്ള ലോകനാഥന്റെ ഛായാഗ്രഹണ മികവും ചിത്രത്തിന് കൂട്ടായി ഉണ്ട്. ശരത്, എൽവിൻ ജോഷ്വ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ആന്റണി ഡിക്രൂസ് നിർമ്മിച്ച ചിത്രം ഗൾഫ് രാജ്യങ്ങളിലും മികച്ച പ്രദർശനം നേടുമെന്ന് കരുതാം.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
തമിഴ് സൂപ്പർതാരം മക്കൾ സെൽവൻ വിജയ് സേതുപതിയെ നായകനാക്കി അറുമുഗകുമാർ സംവിധാനം ചെയ്ത 'എയ്സ്' എന്ന ചിത്രത്തിന്റയെ ഗ്ലിമ്പ്സ് വീഡിയോ…
This website uses cookies.