[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വില്ലനായി വിസ്മയിപ്പിക്കാൻ ഫഹദ് ഫാസിൽ വീണ്ടുമെത്തുന്നു..

മലയാള സിനിമ പ്രേമികൾ ഏവരും കാത്തിരിക്കുന്ന ചിത്രം കുമ്പളങ്ങി നൈറ്റ്‌സ് അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ചില അണിയറ വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ഷൈൻ നിഗമാണ് ചിത്രത്തിൽ നായകവേഷം അവതരിപ്പിക്കുന്നത്. ആഷിക് അബുവിന്റെയും ദിലീഷ് പോത്തന്റെയും സംവിധാന സഹായിയായി ഏറെക്കാലം പ്രവർത്തിച്ച മധു നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്യാം പുഷ്ക്കരൻ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഫഹദ് ഫാസിലും ശ്യാം പുഷ്കരനും ഒന്നിച്ച മുൻ ചിത്രങ്ങളായ തൊണ്ടിമുതലും ദൃക്സാക്ഷിയും, മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങൾ വളരെ മികച്ച നിരൂപകപ്രശംസയും പ്രേക്ഷക പ്രീതിയും നേടിയവയാണ്. തൊണ്ടിമുതലിലെ അഭിനയത്തിന് അഭിനയത്തിന് ഫഹദ് ഫാസിൽ മികച്ച സഹനടനുള്ള ഈ വർഷത്തെ ദേശീയ അവാർഡ് കരസ്ഥമാക്കുകയും ചെയ്തിരുന്നു.

സീരിയലുകളിലൂടെയും സിനിമകളിലൂടെയും ബാലതാരമായി അരങ്ങേറിയ ഷൈൻ നിഗം കിസ്മത്ത് എന്ന ചിത്രത്തിലൂടെയാണ് നായക നിരയിലേക്ക് ഉയരുന്നത്. ചിത്രത്തിലെ പ്രകടനം വളരെയധികം ശ്രദ്ധനേടിയിരുന്നു പറവ യിലൂടെ കഴിഞ്ഞവർഷത്തെ മികച്ച പ്രകടനങ്ങളിൽ ഒന്നായി മാറുവാനും ഷൈൻ നിഗത്തിനായി. രാഷ്ട്രീയം ചർച്ച ചെയ്ത് ഈടെ എന്ന ചിത്രത്തിലൂടെ ഷൈൻ തന്റെ അഭിനയമികവ് വീണ്ടും കാട്ടിത്തന്നു. മികച്ച കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള ഷൈനിന്റെ കഴിവാണ് ഈ ചിത്രങ്ങളിലൂടെ എല്ലാം പ്രേക്ഷകർക്ക് കാണാനായത്. വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളും ചിത്രങ്ങളും മലയാളത്തിൽ അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ കൂടി ഷൈൻ നിഗത്തിനോടൊപ്പം എത്തുമ്പോൾ മികച്ച ചിത്രം തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

3 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

3 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.