പാലേരി മാണിക്യം എന്ന ചിത്രത്തിന്റെ റീ റിലീസിന് ശേഷം മറ്റൊരു മമ്മൂട്ടി ക്ലാസിക് കൂടി റീ റിലീസായി പ്രേക്ഷകരുടെ മുന്നിലേക്ക്. 1989 ൽ റിലീസ് ചെയ്ത ഒരു വടക്കൻ വീരഗാഥയാണ് വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. നവംബറിൽ തീയേറ്ററിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ ചിത്രത്തിന്റെ പുതിയ പതിപ്പിന്റെ ഒഫീഷ്യൽ ടീസർ പ്രേക്ഷകരുടെ മുന്നിലെത്തി.
ചിത്രത്തിന്റെ നിർമ്മാതാക്കളായ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ്, മാറ്റിനി നൗ ടീമിനൊപ്പം ചേർന്നാണ് ഈ ചിത്രത്തിന്റെ 4K അറ്റ്മോസ് പതിപ്പ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. എം ടി വാസുദേവൻ നായർ രചിച്ച് ഹരിഹരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ റീ റിലീസിന് ആശംസകൾ അറിയിച്ച മമ്മൂട്ടി പറയുന്നത്, ഇത് തനിക്കും മലയാള സിനിമക്കും ഏറെ നേട്ടങ്ങൾ സമ്മാനിച്ച ചിത്രമാണെന്നാണ്. പണ്ട് കണ്ടവർക്ക് വീണ്ടുമൊരിക്കൽ കൂടി കാണാനും, ആദ്യമായി കാണുന്നവർക്കു പുതിയ ദൃശ്യ, ശബ്ദ മികവോടെ ആസ്വദിക്കാനും സാധിക്കുന്ന തരത്തിലാണ് ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് പുതിയ പതിപ്പ് എത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു വടക്കൻ വീരഗാഥ 4 കെ അറ്റ്‌മോസിൽ റിലീസ് ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ച വ്യക്തിയാണ് ഇതിന്റെ നിർമ്മാതാവായ പി വി ഗംഗാധരനെന്നും, അദ്ദേഹം ജീവിച്ചിരുന്നപ്പോൾ അതിനു സാധിക്കാതെ പോയെങ്കിലും, ഇപ്പോൾ അദ്ദേഹത്തിന്റെ മക്കൾ അത് സാധ്യമാക്കുകയാണെന്നും മമ്മൂട്ടി പറയുന്നു. മാധവി, ബാലൻ കെ. നായർ, സുരേഷ് ഗോപി, ഗീത, ക്യാപ്റ്റൻ രാജു എന്നിവരും വേഷമിട്ട ഈ ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് മമ്മൂട്ടിയെ തേടിയെത്തിയിരുന്നു.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.