രചയിതാവായ സേതു ആദ്യമായി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഒരു കുട്ടനാടൻ ബ്ലോഗിൽ നിന്നുമുള്ള ചിത്രങ്ങളാണിപ്പോൾ പുറത്തു വരുന്നത്. ചിത്രത്തിലെ ഗാന ചിത്രീകരണ രംഗങ്ങളിലെ മമ്മൂട്ടിയെ ആണ് ചിത്രത്തിലൂടെ കാണാൻ ആവുക. ചിത്രത്തിൽ ഒരു ചുണ്ടൻ വള്ളത്തിൽ കസവ് മുണ്ടും ഉടുത്തു സ്റ്റൈലൻ ലുക്കിലാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്. ആരാധകർക്ക് ആവേശമുണർത്തുന്ന ചിത്രങ്ങളാണ് എന്ത് തന്നെയായാലും ചിത്രത്തിന്റേതായി പുറത്തു വരുന്നത്. തച്ചിലേടത്ത് ചുണ്ടനിലാണ് മുൻപ് മമ്മൂട്ടിയെ ഇതുപോലെ കാണാനായത്. സേതു രചനയും സംവിധാനവും ഒരുക്കുന്ന ചിത്രത്തിൽ മൂന്ന് നായികമാരാണ് ഉള്ളത്. അനു സിതാര, ലക്ഷ്മി റായ്, ഷംന കാസിം തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാർ. സഞ്ജു ശിവറാം, ആദിൽ ഇബ്രാഹിം തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.
മല്ലു സിങ്, അച്ചായൻസ് തുടങ്ങി ഹിറ്റ് ചിത്രങ്ങളുടെ രചയിതാവായ സേതു ഈ ചിത്രവും ഒരു കോമഡി ഫാമിലി എന്റർടൈനർ ആയാണ് ഒരുക്കുന്നത്. കുട്ടനാടിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ രസകരമായ ചിത്രത്തിൽ മമ്മൂട്ടി ഹരി എന്ന കഥാപാത്രമായാണ് എത്തുന്നത്. പ്രവാസിയായിരുന്ന ഹരി തന്റെ ജോലി ഉപേക്ഷിച്ചു നാട്ടിലേക്ക് വരുന്നതാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. യുവാക്കൾക്ക് പ്രിയങ്കരനായ ഹരിയേട്ടൻ അവർക്കായി ചെയ്യുന്ന രസകരമായ കാര്യങ്ങളിലൂടെ ചിത്രം വികസിക്കുന്നു. കുട്ടനാട്ടിലെ ഷൂട്ടിങ് പൂർത്തീകരിച്ചു ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി സംഘം എറണാകുളത്തേക്ക് തിരിക്കും. പിന്നീട് ചിത്രത്തിന്റെ ഒരു ചെറിയ രംഗത്തിനായി ലണ്ടനിലേക്കും തിരിക്കും. അവിടെ വച്ചായിരിക്കും മമ്മൂട്ടിയോടൊപ്പം വിനീത് ശ്രീനിവാസനും അഭിനയിക്കുക എന്നാണ് അറിയാൻ കഴിയുന്നത്. അനന്താ വിഷന് വേണ്ടി ശാന്ത മുരളീധരനും, വി. കെ മുരളീധരനുമാണ് ചിത്രത്തിന്റെ നിർമ്മാണം.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.