മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കം ഡിസംബർ പന്ത്രണ്ടിലേക്കു റിലീസ് തീയതി നീട്ടിയിരുന്നു. നാല് ഭാഷകളിൽ റിലീസ് ചെയ്യാൻ ഇരിക്കുന്ന ഈ ചിത്രം ചില സാങ്കേതിക കാരണങ്ങളാൽ ആണ് റിലീസ് നീട്ടിയത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ പുതിയ ലുക്ക് കണ്ടു ഏവരും ഞെട്ടിയിരിക്കുകയാണ്. വനിതാ മാഗസിന്റെ കവർ പേജിലൂടെ ആണ് മമ്മൂട്ടിയുടെ മാമാങ്കത്തിലെ പുതിയ ലുക്ക് പുറത്തു വിട്ടിരിക്കുന്നത്. ഒരു സ്ത്രീയെപ്പോലെ വേഷം ധരിച്ചിരിക്കുന്ന മമ്മൂട്ടിയുടെ സ്ത്രൈണ ഭാവത്തിലുള്ള ലുക്ക് ആണ് അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ഇത്തരത്തിൽ ഒരു ലുക്ക് മമ്മൂട്ടിക്ക് ഈ ചിത്രത്തിൽ ഉണ്ടെന്നുള്ള റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു എങ്കിലും അത് ചിത്രം കാണുമ്പോൾ മാത്രം കാണാൻ സാധിക്കുന്ന ഒരു സസ്പെൻസ് ആയിരിക്കും എന്നാണ് ആരാധകർ പോലും കരുതിയത്.
എന്നാൽ ഇന്ന് വൈകുന്നേരം ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് ഈ ലുക്ക് പുറത്തു വന്നിരിക്കുന്നത്. എല്ലാ കാലത്തും തന്റെ ചിത്രങ്ങളിൽ വ്യത്യസ്ത ലുക്കുകൾ പരീക്ഷിക്കാൻ മടി കാണിക്കാത്ത നടൻ ആണ് മമ്മൂട്ടി. വേഷ പകർച്ചകളിൽ അതുകൊണ്ടു തന്നെ അദ്ദേഹം പല തവണ പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടും ഉണ്ട്. പൊന്തൻ മാടയും മൃഗയയും സൂര്യമാനസവുമെല്ലാം അത്തരം പ്രകടനകൾക്കു ഉദാഹരണവുമാണ്. ഇപ്പോഴിതാ അതുപോലെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന പ്രകടനത്തിനാണ് മാമാങ്കത്തിലൂടെ മമ്മൂട്ടി ഒരുങ്ങുന്നതെന്നാണ് സൂചന. തന്റെ ലക്‌ഷ്യം നിറവേറ്റാൻ ഏതറ്റം വരേയും പോകുന്ന ചാവേർ ആയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ എത്തുന്നത്. അങ്ങനെ തന്റെ ലക്‌ഷ്യം നിറവേറ്റാൻ ആയി ചാവേർ നടത്തുന്ന രൂപമാറ്റം ആണ് ഈ സ്ത്രൈണ വേഷം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
എം പദ്മകുമാർ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് കാവ്യാ ഫിലിമ്സിന്റെ ബാനറിൽ ശ്രീ വേണു കുന്നപ്പിള്ളി ആണ്. ശങ്കർ രാമകൃഷ്ണൻ തിരക്കഥ രചിച്ച ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, പ്രാചി ടെഹ്‌ലാൻ, അനു സിതാര, സുദേവ് നായർ, മണിക്കുട്ടൻ, ഇനിയ, കനിഹ, മാസ്റ്റർ അച്യുതൻ തുടങ്ങി ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. എം ജയചന്ദ്രൻ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് ദൃശ്യങ്ങൾ നൽകിയത് മനോജ് പിള്ളയും എഡിറ്റ് ചെയ്യുന്നത് രാജ മുഹമ്മദും ആണ്.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.