[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ക്ലാസ്സ്മേറ്റ്‌സിനും അയാളും ഞാനും തമ്മിലിനും ശേഷം ഹാട്രിക് വിജയത്തിനായി ലാൽജോസ്- പൃഥ്വിരാജ് ടീം ഒന്നിക്കുന്നു..!

ഇപ്പോൾ സച്ചി രചിച്ചു സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ കോശി ആയി അഭിനയിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ. ഇക്കഴിഞ്ഞ ദിവസം ഈ ചിത്രത്തിൻറെ ലൊക്കേഷനിൽ വെച്ചാണ് ലാൽ ജോസ് സംവിധാനം ചെയ്ത് ബിജു മേനോൻ നായകനായ 41 എന്ന ചിത്രത്തിന്റെ വിജയാഘോഷം നടന്നത്. കാരണം അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ അയ്യപ്പൻ ആയി അഭിനയിക്കുന്നത് ബിജു മേനോൻ ആണ്. അപ്പോൾ അവിടെ നടന്ന ആഘോഷ ചടങ്ങിൽ പൃഥ്വിരാജ് കൂടി ചേർന്നതോടെ ആഘോഷം ഗംഭീരമായി മാറി. ആ ചടങ്ങിൽ വെച്ചു പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഷൂട്ടിംഗ് തിരക്കിലായത് കൊണ്ട് തനിക്കു ഇതുവരേയും 41 എന്ന ചിത്രം തിയേറ്ററിൽ പോയി കാണാൻ അവസരം ലഭിച്ചിട്ടില്ല എന്നും ഉടനെ തന്നെ ഈ ചിത്രം പോയി കാണും എന്നും പറഞ്ഞ പൃഥ്വിരാജ് അതിനൊപ്പം മറ്റൊരു സന്തോഷ വാർത്ത കൂടി പങ്കു വെച്ചു. അടുത്തതായി ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ താൻ ആണ് നായകനായി എത്തുന്നത് എന്നും ആ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് 41 എന്ന ചിത്രം രചിച്ച പ്രഗീഷ് ആണെന്നും അദ്ദേഹം പറഞ്ഞു. 41നും മുൻപ് പ്രഗീഷ് എഴുതിയ തിരക്കഥ ആണ് അതെന്നും ആ ചിത്രത്തിൽ അഭിനയിക്കാൻ താൻ ആകാംഷയോടെ കാത്തിരിക്കുന്നതായും പൃഥ്വിരാജ് പറയുന്നു. അതൊരു വമ്പൻ ചിത്രമാണെന്ന സൂചനയും നൽകിയ പൃഥ്വിരാജ് കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തു വിടുന്നില്ലെന്നും പറഞ്ഞു.

ഇതിനു മുൻപ് ലാൽ ജോസ്- പൃഥ്വിരാജ് ടീം ഒന്നിച്ചത് ക്ലാസ്സ്മേറ്റ്‌സ്, അയാളും ഞാനും തമ്മിൽ എന്നീ ചിത്രങ്ങൾക്ക് വേണ്ടി ആയിരിന്നു. 2006 ഇൽ റീലീസ് ചെയ്ത ക്ലാസ്സ്മേറ്റ്‌സ് ഇൻഡസ്ട്രി ഹിറ്റ് ആയി മാറിയപ്പോൾ അയാളും ഞാനും തമ്മിൽ എന്ന ചിത്രം പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ നേടിയ ചിത്രമാണ്. അതുകൊണ് തന്നെ ഒരു ഹാട്രിക് വിജയം ആണ് ഈ കൂട്ടുകെട്ട് ഇനി ലക്ഷ്യമിടുന്നത്. ലാൽ ജോസിന്റെ 25 ആം ചിത്രം ആയിരുന്നു 41. പൃഥ്വിരാജ് നായകനായി എത്തുന്ന അടുത്ത റിലീസ് ലാൽ ജൂനിയർ ഒരുക്കിയ ഡ്രൈവിങ് ലൈസൻസ് ആണ്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

4 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

5 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

4 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.