മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി ഇപ്പോൾ പൂർത്തിയാക്കിയ ചിത്രമാണ് അമൽ നീരദ് ഒരുക്കിയ ഭീഷ്മ പർവ്വം. ഗ്യാങ്സ്റ്റർ ഡ്രാമ ആയി ഒരുക്കിയ ഈ മാസ്സ് ചിത്രത്തിൽ ഭീഷ്മ വർദ്ധൻ എന്ന കഥാപാത്രമായി ആണ് മമ്മൂട്ടി എത്തുന്നത്. ഈ ചിത്രത്തിന് വേണ്ടി താടിയും മുടിയും നീട്ടി വളർത്തിയ മമ്മൂട്ടിയുടെ ലുക്ക് കഴിഞ്ഞ ഒരു വർഷമായി സോഷ്യൽ മീഡിയയിൽ വൈറലാണ്. ഈ കഴിഞ്ഞ മമ്മൂട്ടിയുടെ എഴുപതാം പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ ഭീഷ്മ പർവ്വം പൂർത്തിയാക്കി പുഴു എന്ന ചിത്രത്തിൽ ജോയിൻ ചെയ്യാൻ പോവുകയാണ് മമ്മൂട്ടി. നവാഗതയായ രഥീന ഒരുക്കുന്ന ഈ ചിത്രത്തിന് വേണ്ടി മുടി വെട്ടി, താടി എടുത്ത മമ്മൂട്ടിയുടെ കിടിലൻ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനൊപ്പം തൃശൂരിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മമ്മൂട്ടിയുടെ ചിത്രമാണ് വൈറലാവുന്നതു. നിർമ്മാതാവ് ആന്റോ ജോസഫാണ് ഈ ചിത്രം പങ്കു വെച്ചത്. ‘ഇന്ന് പ്രതിപക്ഷ നേതാവിനോടും, വി.കെ അഷ്‌റഫ്ക്കയ്ക്കുമൊപ്പം തൃശൂരില്‍,’ എന്ന കുറിപ്പോടെയാണ് ആന്റോ ജോസഫ് ഈ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ച പുഴു എന്ന ചിത്രത്തിൽ പാർവതി തിരുവോത് ആണ് നായികാ വേഷം ചെയ്യുന്നത്. ഈ ചിത്രത്തിൽ നെഗറ്റീവ് വേഷത്തിൽ ആണ് മമ്മൂട്ടി എത്തുന്നത് എന്നും അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ ഇതുവരെ ചെയ്യാത്ത തരത്തിൽ ഉള്ള ഒരു കഥാപാത്രമാണ് ഇതിലേതു എന്നും റിപ്പോർട്ടുകൾ പറയുന്നു. ഹര്‍ഷദ്, ഷറഫ്, സുഹാസ് എന്നിവരുടെ തിരക്കഥയിലൊരുങ്ങുന്ന പുഴു, മമ്മൂട്ടിയുടെ സന്തത സഹചാരിയായ ജോർജാണ് നിർമ്മിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി നിരവധി കലാകാരൻമാർ അഭിനയിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് തേനി ഈശ്വറും ഈ ചിത്രത്തിന്റെ വിതരണം നിർവഹിക്കുക ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ ഫിലിംസുമാണ്.
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
This website uses cookies.