[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മമ്മൂട്ടിയുടെ നൻ പകൽ നേരത്ത് മയക്കം തീയേറ്ററിൽ ഇറങ്ങിയാൽ എത്ര പേർ വന്ന് കാണും എന്ന് ചോദിച്ചവർക്കുള്ള മറുപടി

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ആദ്യ ചിത്രമായ നൻ പകൽ നേരത്ത് മയക്കം ജനുവരി പത്തൊൻപതിനാണ് തീയേറ്ററുകളിൽ എത്തിയത്. ഗംഭീര പ്രേക്ഷക പ്രതികരണങ്ങളുമായി ഈ ചിത്രം മികച്ച വിജയത്തിലേക്കെത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മേക്കിങ്ങിനും മമ്മൂട്ടിയുടെ പ്രകടനത്തിനും വലിയ കയ്യടിയാണ് പ്രേക്ഷകരും നിരൂപകരും നൽകുന്നത്. എങ്ങു നിന്നും നിന്നും മികച്ച അഭിപ്രായങ്ങൾ വന്നതോടെ ഈ ചിത്രത്തിന് തീയേറ്ററുകളിലും തിരക്കേറുകയാണ്. നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുന്ന ഈ ചിത്രം കേരളത്തിലെ നൂറിലധികം സ്‌ക്രീനുകളിലാണ് റിലീസ് ചെയ്തത്. മികച്ച ബുക്കിങ്ങും ഇപ്പോൾ ഇതിന് ലഭിക്കുന്നുണ്ട്. മമ്മൂട്ടിയുടെ നൻ പകൽ നേരത്ത് മയക്കം തീയേറ്ററിൽ ഇറങ്ങിയാൽ എത്ര പേർ വന്നു കാണും എന്ന് ചോദിച്ചവർക്കുള്ള മറുപടി കൂടിയാണ് ഈ ജനപിന്തുണ എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

കഴിഞ്ഞ മാസം നടന്ന കേരളാ അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ പ്രീമിയർ ചെയ്ത ഈ ചിത്രത്തിന് അന്നും പ്രേക്ഷകരും നിരൂപകരും മികച്ച പിന്തുണയാണ് നൽകിയത്. എന്നാൽ അന്ന് ചിത്രത്തിന് ടിക്കറ്റ് ലഭിക്കാതെ പോയവർ, മേളയുടെ സമാപന ചടങ്ങിനിടയിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ കൂവി വിളിച്ചിരുന്നു. അതിന് മറുപടിയായി, ഈ മമ്മൂട്ടി ചിത്രം തീയേറ്ററിൽ വരുമ്പോൾ കാണാൻ എത്രപേരുണ്ടാകുമെന്ന് നമ്മുക്ക് നോക്കാമെന്ന പരാമർശവും രഞ്ജിത് നടത്തി. ഏതായാലും ലിജോ ജോസ് പെല്ലിശേരിയുടെ ഈ മാസ്റ്റർപീസ് കാണാൻ ഇപ്പോൾ ആരാധകരും സിനിമ പ്രേമികളും വലിയ രീതിയിൽ എത്തുന്നുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിച്ച ഈ ചിത്രം രചിച്ചത് എസ്‌ ഹരീഷാണ്.

webdesk

Recent Posts

എല്ലാരും കൺവിൻസിങ് ആകാൻ റെഡിയായിക്കോ!! സുരേഷ് കൃഷ്ണ പ്രധാന വേഷത്തിൽ.. ‘മരണമാസ്സ്‌’ ഏപ്രിൽ പത്തിന്..

നവാ​ഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് നടൻ ടൊവിനോ തോമസ് നിർമിച്ച് ബേസിൽ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മരണമാസ്സ്‌'.…

12 hours ago

കൂടുതൽ വീര്യത്തോടെ ഒറ്റക്കൊമ്പൻ വിഷുവിന് ശേഷം: ഗോകുലം ഗോപാലൻ

ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന, സുരേഷ് ഗോപി നായകനായ "ഒറ്റകൊമ്പൻ" എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ചിത്രീകരണം വിഷുവിന് ശേഷം…

1 day ago

രാം ചരൺ – ജാൻവി കപൂർ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ഫസ്റ്റ് ഷോട്ട് പുറത്ത്; റിലീസ് മാർച്ച് 27, 2026

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഫസ്റ്റ് ഷോട്ട് വീഡിയോയും റിലീസ്…

1 day ago

എന്ത് കൊണ്ട് “ആലപ്പുഴ ജിംഖാന” ..?

ഏറെ പ്രതീക്ഷകൾ നൽകി കൊണ്ടാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത "ആലപ്പുഴ ജിംഖാന“ ഏപ്രിൽ പത്തിന് വിഷു റിലീസായി തിയേറ്ററിലെത്തുന്നത്.…

2 days ago

ഹിറ്റ് ട്രാക്ക് തുടരാൻ ബേസിൽ ജോസഫ്; ‘മരണമാസ്സ്’ ഏപ്രിൽ 10ന് തീയേറ്ററുകളിൽ..

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന 'മരണ മാസ്സ്' ഏപ്രിൽ 10ന് തീയേറ്ററുകളിലെത്തുന്നു. വിഷു റിലീസായി തിയേറ്ററുകളിലെത്തുന്ന…

2 days ago

ധ്യാൻ ശ്രീനിവാസൻ- വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ചിത്രം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ ടീസർ പുറത്ത്

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" ആദ്യ ടീസർ പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ…

2 days ago

This website uses cookies.