മെഗാസ്റ്റാർ മമ്മൂട്ടി നായകനായി ഈ വർഷം എത്തുന്ന ആദ്യത്തെ ചിത്രമാണ് നൻ പകൽ നേരത്ത് മയക്കം. മാസ്റ്റർ ഡയറക്ടർ ലിജോ ജോസ് പെല്ലിശേരി മമ്മൂട്ടിയെ നായകനാക്കി ആദ്യമായി ഒരുക്കിയ ചിത്രമെന്നതാണ് നൻ പകൽ നേരത്ത് മയക്കത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. മമ്മൂട്ടി കമ്പനി എന്ന തന്റെ നിർമ്മാണ കമ്പനിയുടെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ച ചിത്രം കൂടിയാണ് ഇത്. ഈ ബാനറിൽ അദ്ദേഹം ആദ്യം നിർമ്മിച്ച ചിത്രമാണിതെങ്കിലും, അദ്ദേഹം രണ്ടാമത് നിർമ്മിച്ച റോഷാക്ക് ആണ് ആദ്യം റിലീസ് ചെയ്തത്. മമ്മൂട്ടി കമ്പനി മൂന്നാമത് നിർമ്മിച്ച കാതൽ എന്ന ജിയോ ബേബി ചിത്രത്തിന്റെ ഷൂട്ടിങ്ങും കഴിഞ്ഞു, ഈ ബാനറിൽ നാലാം ചിത്രമായ റോബി വർഗീസ് രാജ് ത്രില്ലർ ആരംഭിച്ചും കഴിഞ്ഞാണ് ഇവരുടെ ആദ്യ ചിത്രം റിലീസിന് എത്തുന്നതെന്നതാണ് ഏറ്റവും വലിയ കൗതുകം. എന്നാൽ കഴിഞ്ഞ മാസം നടന്ന കേരളാ അന്താരാഷ്ട്ര ചലച്ചിതോത്സവത്തിൽ നൻ പകൽ നേരത്ത് മയക്കം പ്രീമിയർ ചെയ്തിരുന്നു.
അന്ന് ഇതിന് ടിക്കറ്റ് ലഭിച്ചില്ല എന്ന പരാതികൾ ഉണ്ടാവുകയും ചെയ്തിരുന്നു. ഏതായാലൂം മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ഈ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ഇപ്പോൾ ആരംഭിച്ചു കഴിഞ്ഞു. ജനുവരി പത്തൊമ്പതിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം ദുൽഖർ സൽമാന്റെ വേ ഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. എസ് ഹരീഷ് രചിച്ച ഈ ചിത്രം മലയാളത്തിനൊപ്പം തമിഴിലും കൂടിയാണ് ഒരുക്കിയത്. രമ്യാ പാണ്ട്യൻ, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ എന്നിവരും വേഷമിട്ട ഈ ചിത്രം മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്ന് കൂടിയാണെന്നാണ് സൂചന.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.